Breaking News
Home / Lifestyle / പ്രേമമാണത്രെ അവന് എന്നോട് രണ്ട് കുട്ടികളുടെ അമ്മയായ എന്നോട്

പ്രേമമാണത്രെ അവന് എന്നോട് രണ്ട് കുട്ടികളുടെ അമ്മയായ എന്നോട്

“പ്രേമമാണത്രേ,,,,എന്നോടവനു മുടിഞ്ഞ പ്രണയമാണെന്ന്.വിവാഹം കഴിച്ചു മക്കളും കുടുംബവുമായി ജീവിക്കുന്ന എന്നോട്.കാഴ്ചയിൽ വളരെ മാന്യൻ.സൽസ്വഭാവി. തെറ്റായൊരു നോട്ടം പോലുമില്ല
നാട്ടിലെ ചെറുപ്പക്കാരന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോൾ കണ്ടു പരിചയമുളളതു കൊണ്ടാണ് റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്തത്.

ലേശം എഴുത്തിന്റെ ഭ്രാന്തുളളതു കാരണം എന്തെങ്കിലും രണ്ടുവരി കുറിച്ചിടുക പതിവായിരുന്നു. ഭർത്താവ് ജോലിക്കും മക്കൾ സ്കൂളിലും പോയി കഴിയുമ്പോൾ ഞാൻ തനിയെ ആകും.വീട്ടിലെ ജോലിയെല്ലാം നേരത്തെ തീർക്കുന്നതിനാൽ സമയം പോകാനുള്ള മാർഗ്ഗമായി ഞാൻ ഫെയ്സ്ബുക്കിൽ കയറുന്നത്

കുറിച്ചിട്ട വരികൾ മുഖപുസ്തകത്തിലെ എഴുത്തു ഗ്രൂപ്പുകളിൽ പകർത്തിയിരുന്നത് ലൈക്കിനും കമന്റിനും ആയിരുന്നില്ല.മനസ്സിന്റെ സംതൃപതി മാത്രമായിരുന്നു ലക്ഷ്യം.എഴുത്തുകൾ വായനക്കാർക്കു ഇഷ്ടമായതിനാലാവാം ലൈക്കും കമന്റും എന്റെ എഴുത്തുകൾക്കു കൂടി വന്നു
എന്റെ എഴുത്തുകളിൽ സ്ഥിരമായി കമന്റു ചെയ്തിരുന്ന അനൂപിനെ ഞാനങ്ങനെയാണ് ശ്രദ്ധിക്കുന്നത്.

അവന്റെ പ്രൊഫൈൽ ചെക്കു ചെയ്തപ്പോൾ നാട്ടുകാരനാണു സ്ഥിരം കാണുന്നവനും.അതിനാലാണ് അവന്റെ റിക്വസ്റ്റ് വന്നതും ഞാൻ സ്വീകരിച്ചതും
എല്ലാവരെയും പോലെ അവനും ഇൻബോക്സിൽ കടന്നു വന്നു.ഹായിൽ തുടങ്ങിയ സംസാരം എഴുത്തുകളെ സംബന്ധിച്ചായി.അങ്ങനെ എഴുതണം ഇങ്ങനെ എഴുതണമെന്നൊക്കെ അവൻ പറഞ്ഞു. സ്ഥിരം വായിക്കുന്ന വർക്ക് എഴുത്തുകളുടെ പോരായ്മ ചൂണ്ടി കാണിക്കാൻ കഴിയും.

അവന്റെ നിർദ്ദേശങ്ങൾ എന്റെ എഴുത്തിനെ കൂടുതൽ മികച്ചതാക്കാൻ സഹായിച്ചു. അതിനാൽ അവൻ ഇൻബോക്സിൽ വന്നാൽ ഞാൻ നിരാശപ്പെടുത്തിയിരുന്നില്ല
മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.പതിയെ അവന്റെ സംസാരം വഴിമാറി തുടങ്ങി. മോശമായ പദങ്ങൾ ഉപയോഗിച്ച് തുടങ്ങിയ അവനെ ഞാൻ വിലക്കി.പക്ഷേ അവൻ പിന്മാറാൻ ഒരുക്കമായിരുന്നില്ല.

അപ്പോഴാണ് അവനതു തുറന്നു പറയുന്നത്
“എന്നെ അവനു ഇഷ്ടമാണെന്ന്.അതും ഒരു ദിവസത്തേക്ക് എന്നെ വേണമത്രേ”
ഞാൻ ഈ കാലഘട്ടത്തിന്റെ പെണ്ണാണ്.എനിക്കു പ്രതികരിക്കാനറിയാം.അനങ്ങാതിരുന്നാൽ ഇത്തരം ഞരമ്പുരോഗികൾ പിന്നെയും വലിഞ്ഞു കയറി വരും.എന്റെ അല്ലെങ്കിൽ മറ്റുളളവരുടെ ഇൻബോക്സിൽ ”
ഏട്ടൻ വീട്ടിലെത്തിയപ്പോൾ ഞാൻ കാര്യം തുറന്നു പറഞ്ഞു. നീയവനോട് വീട്ടിലേക്ക് ഒന്ന് വരാൻ പറയ്.ഞാനിവിടെ ഉണ്ടെന്നു പറയണ്ട”
ഏട്ടൻ പറഞ്ഞതനുസരിച്ച് ഞാനവനെ അറിയിച്ചു. സന്തോഷത്തോടെ പറഞ്ഞ ദിവസം അവനെത്തി.വിശേഷങ്ങൾ പറഞ്ഞിട്ട് ഞങ്ങൾ ബെഡ് റൂമിലേക്കു പോയി.അവിടെ ചെന്നയവൻ അവന്റെ സഹോദരി അവിടെ ഇരിക്കുന്നത് കണ്ടു വിളറി.അപ്പോഴേക്കും അവന്റെ അമ്മയും എന്റെ ഏട്ടനും മുറിയിലേക്കു കയറി വന്നതിനാൽ അവനാകെ പരിഭ്രാന്തിയേറി.

ഏട്ടൻ നേരത്തെ തന്നെയവന്റെ വീട്ടിൽ വിവരം ധരിപ്പിച്ചിരുന്നു.അവരുടെ കൂടി സമ്മതത്തോടെയാണു ഈ നാടകം നടത്തിയത്.അവന്റെ അമ്മ അവനെ ചീത്ത പറഞ്ഞു. സഹോദരി പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു
“ഞാനും അമ്മയും ഒരു പെണ്ണാണു.നാളെയാരെങ്കിലും ഞങ്ങളോടിങ്ങനെ പെരുമാറിയാൽ നിങ്ങൾ ക്ഷമിക്കുമോ.

എല്ലാവർക്കും അവരു പെണ്ണുങ്ങൾ വിലപ്പെട്ടവരാണു”
“നിന്റെ ഭാര്യയെയും പെങ്ങളെയും ഇങ്ങനെ ഒരു ദിവസത്തേക്കു വിളിച്ചാൽ നിനക്ക് ക്ഷമയുണ്ടാകുമോ.അതോ നീ കൂട്ടു നിൽക്കുമോ”
ഏട്ടൻ പൊട്ടിത്തെറിച്ചതോടെ അവനെന്റെ കാലിൽ വീണു ചെയ്ത തെറ്റിനു മാപ്പു ചോദിച്ചു. അവന്റെ അമ്മയും സഹോദരിയും ക്ഷമ പറഞ്ഞു

അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോടു പറഞ്ഞു. ഇനി ഒഹെയ്സ് ബുക്കിൽ കയറുന്നില്ലെന്ന്
“ഈശ്വരൻ തന്ന കഴിവു നഷ്ടപ്പെടുത്തരുത്.നീ ഇനിയും എഴുതണം.പോസ്റ്റ് ചെയ്യണം.അറിയാവുന്നർ ആയാലും ഇനി ആരെയും ഇൻബോക്സിൽ അടുപ്പിക്കരുത്”
ശരിയാണു നമ്മൾ മാന്യരെന്നു കരുതുന്ന പലരുടേയും മുഖം മൂടികൾ അഴിഞ്ഞു വീഴുന്നത് ഇരുളിന്റെ മറവിലും മുഖപുസ്തകങ്ങളിലുമാണു.”

എന്തുവിഷയം ഉണ്ടായാലും കുടുംബത്തോട് ഷെയർ ചെയ്യുക..നമുക്കുളള പരിഹാരം അവിടെ ലഭിക്കും
നല്ലവരായവർ ക്ഷമിക്കുക.ഇൻബോക്സിൽ നുഴഞ്ഞു കയറിയ ഒരു മാന്യനുളള മറുപടിയാണീ എഴുത്ത്. എഴുത്ത് തികച്ചും സാങ്കൽപ്പികം മാത്രം

കടപ്പാട് : അഞ്ജലി സുധി

About Intensive Promo

Leave a Reply

Your email address will not be published.