സൂരാജ് വെഞ്ഞാറമൂടും ആര്യയും അവതാരകരായ റിയാലിറ്റി പ്രോഗ്രാം ആണ് മഴവിൽ മനോരമയിലെ മിമിക്രി മഹാമേള. മിമിക്രിയിലെ പുത്തൻ താരോദയങ്ങളെ കണ്ടു പിടിക്കാനുള്ള വേദിയിൽ എത്തിയ സനോബർ എന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
അവതാരകനായ സുരാജ് വെഞ്ഞാറമൂട് ആണ് സനോബറിനെ വേദിയിലേക്ക് മിമിക്രി വേദിയിലേക്ക് ക്ഷണിച്ചത്. ഇതു പോലുള്ള ഒരുപാട് മിമിക്രി വേദികളിൽ അവസരത്തിനായി ചെന്ന സനോബറിനു മുന്നിൽ എല്ലാ വാതിലുകളും കൊട്ടി അടയ്ക്കപ്പെട്ടിരുന്നു..
മിമിക്രി മഹാ മേള പ്രോഗ്രാമിന് മുൻപ് അവിടെ വേദിയിൽ മുഖം കാണിക്കാൻ ഉള്ള അവസരം ചോദിചു വന്നവരെ ഭക്ഷണം നൽകാൻ സുരാജ് വിളിച്ചപ്പോൾ സനോബർ പറഞ്ഞത് ” ചേട്ടാ എനിക്ക് ഭക്ഷണം ഒന്നും വേണ്ട ഒരു ചാൻസ് തന്നാൽ മതി” എന്ന് ആണ്. സുരാജ് അപ്പോൾ അണിയറക്കാരോട് സനോബാറിനെ അകത്തു കയറ്റി വിടാൻ പറഞ്ഞെങ്കിലും അത് തനിക്ക് വേദിയിൽ ഒരു അവസരം തരാൻ ആണെന്ന് സനോബർ അറിഞ്ഞിരുന്നില്ല. ഒടുവിൽ സുരാജ് വേദിയിലേക്ക് ക്ഷണിച്ചപ്പോൾ നിറകണ്ണുകളോടെ ആണ് സനോബർ എത്തിയത്..
നിറകണ്ണുകളോടെ ഉള്ള സനോബാറിന്റെ വാക്കുകൾ ഇങ്ങനെ ” സത്യം പറഞ്ഞാൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. വടുതല ആരുകുറ്റിയിൽ നിന്നും ആണ് വരുന്നത്.ഏതെങ്കിലും ഒരു വേദിയിൽ അവസരത്തിന് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്. ഫിലിമിന്റെ ഓഡിഷന് തന്നെ അറുപതോളം സ്ഥലത്തു പോയിട്ടുണ്ട്. പക്ഷെ എല്ലാവരും പൈസ ചോദിക്കൽ ഒക്കെയാണ്. ” അതിനു മറുപടിയെന്നോണം സൂരാജ് പറഞ്ഞതിങ്ങനെ ” ഒരുപാട് വാതിലുകളിൽ മുട്ടുമ്പോൾ ഏതെങ്കിലും ഒന്ന് തുറക്കും, അങ്ങനെ നിങ്ങളുടെ മുന്നിൽ തുറന്ന വേദിയാണിത്..”
വീഡിയോ കാണാം