Breaking News
Home / Lifestyle / വയറുനിറയെ ആഹാരം പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കി എല്ലാം സിനിമ തന്നതെന്ന് ശരത്

വയറുനിറയെ ആഹാരം പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കി എല്ലാം സിനിമ തന്നതെന്ന് ശരത്

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളിലൊരാളാണ് അപ്പാനി ശരത്. പിന്നീട് കൈനിറയെ ചിത്രങ്ങൾ. രണ്ട് വർഷത്തിനിടെ ശരത് അഭിനയിച്ചത് 12 ചിത്രങ്ങളിലാണ്. മലയാളത്തിന് പുറമെ തമിഴിലും ശരത് അരങ്ങേറ്റം കുറിച്ചു. സണ്ടക്കോഴി 2 വിൽ വിശാലിന്റെ വില്ലനായെത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് ശരത് കാഴ്ച വെച്ചത്. ഓട്ടോ ശങ്കർ എന്ന വെബ് സീരീസിലൂടെ തമിഴിൽ പുതിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുകയാണ് അദ്ദേഹം.

നാടകത്തിൽ നിന്ന് സിനിമയിലേക്ക് വരുന്ന അഭിനേതാക്കൾ‌ ഇന്നത്തെ കാലത്ത് സിനിമയിൽ കുറവാണ്. എന്നാൽ താനൊരു നാടക വിദ്യാർഥിയാണെന്ന് ശരത് അടിവരയിട്ട് പറയുന്നു. സിനിമ നൽകിയ മാറ്റങ്ങളെക്കുറിച്ച് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ശരത് വെളിപ്പെടുത്തി.

”നാടകത്തിൽ നിന്ന് സിനിമയിലെത്തിയപ്പോഴുള്ള പ്രധാന മാറ്റമെന്തെന്നാൽ കൃത്യസമയത്ത് വയറുനിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ്. നാടകം ഓട്ടമാണ്. ഒരു സ്റ്റേജിൽ നിന്ന് മറ്റൊരു സ്റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാൽ കഴിച്ചൂ, അത്ര തന്നെ. സിനിമയിലും ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുകളുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീർക്കാൻ ദിവസം മുഴുവൻ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇല്ലാതെയാണ് ഞാൻ ഫൈറ്റ് ചെയ്യാറ്. എന്നാൽപ്പോലും വിശ്രമിക്കാൻ സമയം കിട്ടും.

”പ്രണയിച്ച പെണ്ണിന് വിവാഹം കഴിക്കാനായത് സിനിമ നൽകിയ സൗഭാഗ്യങ്ങൾ കൊണ്ടാണ്. അല്ലെങ്കിൽ പ്രണയം പ്രണയമായി തന്നെ അവസാനിക്കുമായിരുന്നു. പുതിയ വീടും ഫ്ലാറ്റുമൊക്കെ സ്വന്തമാക്കി. അച്ഛനും അമ്മയും ഭാര്യയും എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇതൊക്കെ സിനിമ തന്നതാണ്”-ശരത് പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.