Breaking News
Home / Lifestyle / ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന വേണ്ടെങ്കിൽ ലേലം ചെയ്തുകൂടെ

ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന വേണ്ടെങ്കിൽ ലേലം ചെയ്തുകൂടെ

കലാഭവന്‍ മണി വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം. മണിയുടെ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. നാടന്‍ പാട്ടുകളില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ പ്രതിഭ. മണിയുടെ വേര്‍പാടില്‍ ചാലക്കുടിയ്ക്കു ഇപ്പോഴും നൊമ്പരമുണ്ട്. മണിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കാന്‍ ചാലക്കുടി നഗരസഭയും കലാഭവന്‍ മണി സ്മാരക ട്രസ്റ്റും അനുസ്മരണ പരിപാടികള്‍ ഒരുക്കി. മണിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. അനുസ്മരണ യോഗം ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ടി.വി.അനുപമ മണിയുടെ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ചു. മിമിക്രി കലാകാരന്‍മാര്‍ക്കുള്ള കലാഭവന്‍ മണി പുരസ്ക്കാരം ഇന്നു വൈകിട്ട് സമ്മാനിക്കും.

പ്രളയത്തിൽ നശിച്ച മണിച്ചേട്ടന്റെ വാഹങ്ങളുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു ,പിന്നീട മണിച്ചേട്ടന്റെ ജീവനായിരുന്നു ഓട്ടോറിക്ഷ ചാലക്കുടിയിലെ ചെറുപ്പക്കാർ പൂർവസ്ഥിതിയിൽ എത്തിച്ചതും വാർത്തയായിരുന്നു ..എന്നിരുന്നാലും മണിച്ചേട്ടന്റെ വാഹനങ്ങൾ ഇപ്പോൾ എങ്ങനെയെന്ന് ആരാധകർക്ക് ഒരു അറിവുമില്ല ..ഇതിനെ പറ്റി യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കുറിപ്പിന്റെ പൂർണരൂപം

മണിച്ചേട്ടൻ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന്3 വർഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓർമകൾ നമ്മെ തേടി എത്താറുണ്ട് ,അതാകും മണിച്ചേട്ടൻ ഇപ്പോളില്ല എന്ന തോന്നൽ നമ്മളിൽ ഇല്ലാതായത് .
ഒന്നുമില്ലായ്മയിൽനിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികൾക്കും അറിയാം.. അയാൾ ഒരായുസിൽ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങൾ ഇന്ന് വാട്സാപ്പിൽ കാണുകയായുണ്ടായി ..ഈ ചിത്രങ്ങൾ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളവയാണ് !ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ ,എന്നാൽ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങൾ മിക്കതും പൂർണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാൻ കഴിഞ്ഞു !ഈ വാഹങ്ങൾ മണിച്ചേട്ടന്റെ കുടുമ്ബതിന് വേണ്ടങ്കിൽ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരധകർ അത് വാങ്ങിക്കോളും ,ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവർ അത് നോക്കിക്കൊള്ളും ..ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന !ഇന്ന് ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി !

About Intensive Promo

Leave a Reply

Your email address will not be published.