Breaking News
Home / Lifestyle / ഇതേ പോലെ അഴിമതിയ്ക്കെതിരെ നാം എല്ലാവരും പ്രതികരിക്കുകയാണെങ്കില്‍ ഒരുവിധം അഴിമതികള്‍ ഇല്ലാതാവും എന്ന് തോന്നുന്നു.

ഇതേ പോലെ അഴിമതിയ്ക്കെതിരെ നാം എല്ലാവരും പ്രതികരിക്കുകയാണെങ്കില്‍ ഒരുവിധം അഴിമതികള്‍ ഇല്ലാതാവും എന്ന് തോന്നുന്നു.

ഇതേ പോലെ അഴിമതിയ്ക്കെതിരെ നാം എല്ലാവരും പ്രതികരിക്കുകയാണെങ്കില്‍ ഒരുവിധം അഴിമതികള്‍ ഇല്ലാതാവും എന്ന് തോന്നുന്നു.

ഈ അടുത്തായി ചെറുപ്പക്കാര്‍ എല്ലാം തന്നെ ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കാന്‍ തുടങ്ങിയതു കൊണ്ട് പല അഴിമതികള്‍ക്കും കുറവ് വന്നിട്ടുണ്ടെന്ന് പറയാം.

ഇതാ അതു പോലൊന്ന്.

വെറും 110 രൂപ ചെലവുവരുന്ന രജിസ്‌ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് ആര്‍ടിഒ ഏജന്റ് രംഗത്ത് എത്തിയതോടെയാണ് ഇനി നിയമത്തിന്റെ വഴിയേ പോയാല്‍ മതിയെന്ന് പ്രസൂണ്‍ തീരുമാനിച്ചത്.

ഓണ്‍ലൈനില്‍ പണമടച്ച് അപേക്ഷിച്ചശേഷം വണ്ടിയുമായി മൊട്ടോര്‍ വെഹിക്കിള്‍ ഓഫീസറെ പല തവണ കാണുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ശ്രദ്ധിക്കുകപോലും ചെയ്തില്ല.

ഒന്നര മാസത്തോളം ആര്‍ടി ഓഫീസില്‍ കയറിയിറങ്ങിയിട്ടും ലഭിക്കാത്ത ആര്‍സിബുക്ക് ഒരു ഫേസ്ബുക്ക് പോസ്‌റ്റോടുകൂടി ലഭിച്ചു.

കോട്ടയം സിവില്‍ സ്റ്റേഷനിലെ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസിലെ അഴിമതിക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രസൂന്‍ സുഗതനാണ് പിറ്റേന്നു തന്നെ തന്റെ ആര്‍സിബുക്ക് ലഭിച്ചത്.

ഒക്ടോബര്‍ 25നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ആര്‍ടിഒയും കൈക്കൂലികൊടുക്കാത്തതിന്റെ പേരില്‍ മുടക്കുകള്‍ വരുത്തി ആര്‍സി ബുക്ക് വൈകിപ്പിക്കുയാണെന്ന് സൂചിപ്പിച്ച് പ്രസൂണ്‍ പോസ്റ്റിട്ടത്.

പോസ്റ്റിട്ടതിന്റെ പിറ്റേ ദിവസം, അതായത് 26ന് ആര്‍ടി ഓഫീസര്‍ ഓഫീസില്‍ പ്രസൂണിനെ നേരിട്ട് വിളിച്ചുവരുത്തി ആര്‍സി ബുക്ക് കൈമാറുകയായിരുന്നു.

ആര്‍സി ബുക്ക് ലഭിച്ചെങ്കിലും ആര്‍ടിഒയെ പിണക്കിയതിനുള്ള പണി പിന്നാലെ വരുമെന്നുള്ള ഭീഷണി ഉണ്ടായെന്നും പ്രസൂണ്‍ പറയുന്നു.

തന്റെ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായാണ് പ്രസൂണിന് ആര്‍ടിഒ ഓഫീസില്‍ പലതവണ കയറിയിറങ്ങേണ്ടി വന്നത്. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി സെപ്റ്റംബര്‍ 22നാണ് ആര്‍ടി ഓഫീസിലെത്തുന്നത്.

വെറും 110 രൂപ ചെലവുവരുന്ന രജിസ്‌ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് ആര്‍ടിഒ ഏജന്റ് രംഗത്ത് എത്തിയതോടെയാണ് ഇനി നിയമത്തിന്റെ വഴിയേ പോയാല്‍ മതിയെന്ന് പ്രസൂണ്‍ തീരുമാനിച്ചത്.

ഓണ്‍ലൈനില്‍ പണമടച്ച് അപേക്ഷിച്ചശേഷം വണ്ടിയുമായി മൊട്ടോര്‍ വെഹിക്കിള്‍ ഓഫീസറെ പല തവണ കാണുകയും ചെയ്തിരുന്നു.

എന്നാല്‍ അവര്‍ ശ്രദ്ധിക്കുകപോലും ചെയ്തില്ല. അവര്‍ ആവശ്യപ്പെട്ട മാറ്റങ്ങളും വരുത്തിയശേഷം ആര്‍സി ബുക്കിനായി സമീപിച്ചപ്പോള്‍ വണ്ടി താന്‍ കണ്ടിട്ടില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കിയത്.

മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറുടെ പ്രസ്തുത നിലപാടാണ് ഫേസ്ബുക്കിലൂടെ പ്രതികരിക്കാന്‍ പ്രസൂണിനെ നിര്‍ബന്ധിതനാക്കിയത്.

അഴിമതിക്കെതിരെ നട്ടെല്ലുള്ള ഒരു വിജിലന്‍സ് ഇവിടെ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു പ്രസൂണ്‍ പോസ്റ്റിട്ടത്. അതിന് ഫലം ഉണ്ടാകുകയും ചെയ്തു.

അദ്ദേഹത്തിന്റെ വൈറല്‍ ആയ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

#കൈക്കൂലി വാങ്ങൽ അഥവ #തന്തയ്ക്ക് പിറക്കായ്ക #എനിയ്ക്ക് ഉണ്ടായ #അനുഭവം #എല്ലാവരും #വായിക്കണം #please.

പുതിയ ഗവൺമെന്റ് നിലവിൽ വന്നിട്ടും അശേഷം പേടിയില്ലാതെ കൈക്കൂലിയും, സ്വജന (Rto agent) പക്ഷപാതവും തുടരുന്ന ഏക ഓഫീസാണ് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ കോട്ടയം ഓഫീസ്.

ഒരു മാസം മുൻപ് എന്റെ പേരിലുള്ള 1978 മോഡൽ ബുള്ളറ്റ് registration പുതുക്കുന്നതിനായി കോട്ടയം സിവിൽ സ്‌റ്റേഷനിലെ മോട്ടോർ വെഹിക്കിൾ ഓഫീസിൻ എത്തിയപ്പോൾ അവിടെ Rto agent മാരുടെ തിരക്ക്.

ഒരു agent അടുത്തുകൂടി വിവരം തിരക്കി രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഫീസ് 2350/- ആണ് വണ്ടിയുടെ രേഖകൾ അയാളുടെ കൈവശം കൊടുത്താൽ മതി എന്ന് പറഞ്ഞു.

വണ്ടി പരിശോധനയ്ക്ക് കണിക്കുക പോലും വേണ്ട എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ google ൽ രജിസ്ട്രേഷൻ പുതുക്കലിന്റെ സർക്കാർ ഫീസ് നോക്കിയപ്പോൾ വെറും 110/- രുപ മാത്രം. 110/-രു പ മുടക്കേണ്ടിടത്താണ് agent 2350/- പറഞ്ഞത്.

ജന്മനാൽ പിശുക്കനായ ഞാൻ കൈക്കൂലി കൊടുക്കുകയും, വാങ്ങുകയും ചെയ്യില്ല. agent വാങ്ങുന്ന തുകയുടെ 50 % ൽ ഏറെ കൈപ്പറ്റുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട്ടർമാരാണ് എന്ന് ഞാൻ തിരക്കിയപ്പോൾ മനസിലായി.

110/- രുപ online payment നടത്തി 22/ 9/16 ന് Bullet വാഹന പരിശോധനയ്ക്കായി കോടിമത പരിശോധന സ്ഥലത്ത് എത്തിച്ചപ്പോൾ അവിടെ ആദ്യം കണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിക്കാതെ തന്നെ പുതിയ കറുത്ത കളർ അടിച്ച് വാഹനം കൊണ്ടുവരാൻ പറഞ്ഞു.

2350/- ലാഭിക്കാൻ പോയ എനിയ്ക്ക് പെയിന്റിംഗ് ഇനത്തിൽ അങ്ങിനെ 7000/- രുപ നഷ്ടമായി. വാഹനം പെയിന്റ് അടിച്ച് 27/9/2016 ന് വീണ്ടും കൊണ്ടു പോയി.

അപ്പോൾ പറയുന്നു വാഹനത്തിന്റെ Silencer Sound കൂടുതലാണ് എന്ന് ,പുതിയത് വാങ്ങണമെന്ന്. പുതിയ ടilencer വാങ്ങി 2 മണിക്കൂറിന് ശേഷം കൊണ്ടുവരാൻ വാഹനം കാണിച്ചു. എല്ലാം ശരിയാണ്. ഉച്ചകഴിഞ്ഞ് അപേക്ഷയുമായി ഓഫിസിൽ വരാൻ പറഞ്ഞു MVI.

ഉച്ചയ്ക്ക് ഓഫീസിൽ എത്തി അപേക്ഷ ഓഫീസറുടെ കൈയ്യിൽ കൊടുത്തു.. കൈക്കൂലി വാങ്ങൽ കലാപരിപാടിയക്കായി ആണ് ഈ ഉച്ചകഴിഞ്ഞ് അപേക്ഷ വാങ്ങൽ. കൈക്കൂലി കൊടുക്കാൻ താത്പര്യമില്ലാത്ത ഞാൻ അപേക്ഷ ടി ഓഫീസറുടെ കൈയ്യിൽ കൊടുത്ത് മടങ്ങി.

ഇന്ന് 25/10/2016 ഒരു മാസം കഴിഞ്ഞിട്ടും രജിസ്ട്രേഷൻ പുതുക്കി വാഹനത്തിന്റെ ബുക്ക് ലഭിയ്ക്കാത്ത സാഹചര്യത്തിൽ ഞാൻ കോട്ടയംRTO ഓഫിസിൽ എത്തി കാര്യം തിരക്കിയപ്പോൾ നമ്മുടെ വിരുതൻ MVI പറയുകയാണ് അയാൾ എന്റെ വാഹനം കണ്ടിട്ടില്ല എന്ന്.

പച്ചയ്ക്ക് വെള്ളം ചേർക്കാതെ കള്ളം പറയുന്ന വിരുതനോട് ഞാൻ പറഞ്ഞു ഞനും ഒരു സർക്കാർ ജീവനക്കാരനാണ് കിമ്പളം തരില്ല ഞാൻ എന്ന്.

സെക്ഷൻ ക്ലർക്കിനെ കണ്ട് അപേക്ഷ തിരികെ വാങ്ങാമെന്ന് വെച്ചപ്പോൾ ഓഫീസിലേയ്ക്ക് അടുക്കാൻ പറ്റാത്ത വിധത്തിൽ അര വാതിൽ അടച്ചു വെച്ചിരിക്കുന്നു.

ജനങ്ങൾക്കായുള്ള സർക്കാർ ഓഫീസിലെ ജീവനക്കാരുടെ അടുത്ത് ചെല്ലാൻ തടസം സൃഷ്ടിക്കുന്ന അടച്ച ‘ സർക്കാർ വാഹന രജിസ്ട്രേഷൻ ഓഫിസിൽ സേവനം Rto ബ്രോക്കർമാർക്ക് മാത്രം.

അപ്പോൾ അതാ എന്റെ കൂടെ ഇലക്ഷൻ ഡ്യൂട്ടി ചെയ്ത ഒരു ജീവനക്കാൻ ഓഫീസിന്റെ അകത്ത് നിൽക്കുന്നു. അയാളെ ആംഗ്യം കാട്ടി വിളിച്ച് പറഞ്ഞ് ഞാൻ രജിസ്ട്രഷൻ പുതുക്കാൻ നൽകിയ അപേക്ഷ എടിപ്പിച്ചു. അപ്പോൾ തന്നെ അപക്ഷയുടെ മുഴുവൻ പേജിന്റെയും ഫോട്ടോ എടുത്തു.

ആയത് ഇതോടെപ്പം ഇവിടെ ചേർക്കുന്നു എല്ലാവർക്കും നോക്കാം. ആയതിന്റെ രണ്ടാമത്തെ പേജിൻ തഴെയായി Silencer മാറ്റാൻ എഴുതിയതും,Silencer മാറ്റി വാഹനം വീണ്ടും കാണിച്ചപ്പോൾ defect clecred എന്ന് എഴുതി MVI 27/9/16 ൽ ഒപ്പ് വച്ചിരിക്കുന്നതും കാണാം.

വാഹനം പരിശോധിച്ചു എന്നത് അവിടെ മനസിലാക്കാം.

കൈക്കുലി വാങ്ങാൻ വെമ്പുന്ന അവന്റെ ഹൃദയമിടിപ്പ് കേൾക്കാൻ ഞാൻ അപേക്ഷയുമായി ടിയാന്റെ അടുത്തു വീണ്ടും ചെന്നപ്പോൾ ലവൻ പറയുകയാണ് നാളെ വാഹനം വീണ്ടും കാണിക്കുവാൻ.

3 വട്ടം ടിയാൻ എന്റെ വാഹനം കണ്ടതാണ്. ഞാൻ അപേക്ഷയുമായി RTO യുടെ അടുത്ത് ചെന്ന് വിവരം ബോധിപ്പിച്ചു.

RTO , Assnt MVI ശ്രീ രജി K. R (നമ്മുടെ ആർത്തി പണ്ടാരത്തിനെ) വിളിപ്പിച്ചു.സർ ഇയാൾ വാഹനം കാണിചിട്ടില്ല എന്ന് രജി RTO ട് പറഞ്ഞു.

അപേക്ഷയിൽ വാഹനം പരിശേധിച്ചതായുള്ള വിവരങ്ങളും പരിശോധകന്റെ ഒപ്പും ഞാൻ കാണിച്ച് കൊടുത്തപ്പോൾ നമ്മുടെ രജി K. R ഒന്ന് ചമ്മി, ടിയാൻ എന്നെ കൂട്ടി പുറത്തിറങ്ങി ,എന്നോട് നടന്ന് കൊണ്ട് ചോദിച്ചു നിന്നോടാരാടാ പറഞ്ഞത് RTO യോട് പരാതി പറയാൻ എന്ന്.

നിന്റെ ബൈക്ക് കാണാതെ നിനക്ക് രജിസ്ട്രേഷൻ പുതുക്കി തരില്ല എന്ന്. എന്റെ വാഹനം കണ്ടതായുള്ള എല്ലാ തെളിവുകളും ഞാൻ ഇതോടൊപ്പം ഇടുന്ന ഫോട്ടോ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും.

ഞാൻ ഇന്ന് കോട്ടയം വാഹന രജിസ്ട്രേഷൻ ഓഫിസിൽ പോയതിനും ഇത്രയും സംഭവങ്ങൾക്കും RTO ഓഫീസിലെ CCTV ദ്യശ്യങ്ങൾ തെളിവു തരും.

എനിയ്ക്ക് ശ്രീമാൻ രജി K R അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെട്ടറോട് ദേഷ്യമില്ല. കൈക്കൂലി വാങ്ങാൻ നിയമം അനുവദിക്കുന്ന വ്യവസ്ഥിതിയോട് ആണ് ദേഷ്യം, സങ്കടം, പുച്ഛം ഒരു സർക്കാർ ജീവനക്കാനായ എന്റെ അനുഭവം ഇതെങ്കിൽ ഒരു സാധാരണക്കാരന്റെ അനുഭവം എന്തായിരിക്കും.

ഒരു മണിക്കൂർ സമയം പോലും ചിലവഴിക്കാതെ എളുപ്പത്തിൽ കാര്യം സാധിക്കാനുള്ള സാധാരണക്കാരന്റെ പൊട്ട വാശിയാണ് ഇത്തരം കൈക്കൂലിക്കാരെ സൃഷ്ടിക്കുന്നത് .

ഇത് എഴുതിയത് മൂലം എസ്റ്റ വാഹനം പുതുക്കി രജിസ്ട്രേഷൻ നടന്നില്ല എങ്കിലും വ്യവസ്ഥിതിയ്ക്ക് മാറ്റം വരണമെന്ന ആഗ്രഹത്തോടെ,

പ്രസൂൻ സുഗതൻ.

About Intensive Promo

Leave a Reply

Your email address will not be published.