Breaking News
Home / Lifestyle / മറ്റു താരങ്ങളിൽ നിന്ന് തല അജിത്തിനെ വ്യത്യസ്തനാകുന്ന 10 കാര്യങ്ങൾ

മറ്റു താരങ്ങളിൽ നിന്ന് തല അജിത്തിനെ വ്യത്യസ്തനാകുന്ന 10 കാര്യങ്ങൾ

തല അജിത്, ഈ പേരിനു ഇന്ന് തമിഴ് സിനിമയിൽ പൊന്നും വിലയാണ്. തമിഴിലെ ഏറ്റവും ജനപ്രീതിയുള്ള താരമായിയുള്ള അജിതിന്റെ ട്രാൻസ്ഫോർമേഷൻ ഒന്നോ രണ്ടോ ദിനങ്ങൾ കൊണ്ട് ഉണ്ടായതല്ല. ഒരു സിനിമ പരമ്പര്യവും അവകാശപ്പെടാൻ ഇല്ലാതെ സിനിമയിലെത്തി അവിടന്നു പട പൊരുതി സൂപ്പർ സ്റ്റാർഡം നേടിയെടുത്ത അജിത്തിന്റെ ഏറ്റവും വലിയ കൈമുതൽ അദ്ദേഹത്തിന്റ ആറ്റിറ്റിയൂഡ് തന്നെയാണ്. മറ്റു താരങ്ങളിൽ നിന്ന് അജിത്തിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. അവയിൽ ചിലത്.

1) എക്സ്ട്രാ ഓർഡിനറി റേസർ

കാറിന്റെ കാര്യത്തിലായാലും, ബൈക്കിന്റെ കാര്യത്തിലായാലും അജിത് ഒരു എക്സ്ട്രാ ഓർഡിനറി ഡ്രൈവർ ആണ്. ഫോർമുല 2 പോലുള്ള വമ്പൻ കാറോട്ട മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഒരുകാലത്തു ഇന്ത്യയിലെ മികച്ച അഞ്ചു റേസർമാരുടെ കൂട്ടത്തിൽ ഒരാളായിരുന്നു അദ്ദേഹം.

2) UAV അഡ്വൈസർ

ടെക്‌നോളജി സംബന്ധിച്ച കാര്യങ്ങളിൽ അജിത്തിന്റെ അറിവ് അപാരമാണ്. മെഷീനെറിസിനോടും ക്യാമെറകളോടും വാഹനങ്ങളോടുമുള്ള തല അജിത്തിന്റെ ഇഷ്ടം ഏറെ പ്രശസ്തമാണ്. ഈ വിഷയങ്ങളിൽ ഏറെ അപ്ഡേറ്റഡ് ആയ ചിന്തകളും അറിവുകളും അദ്ദേഹത്തിന് ഉള്ളത് കൊണ്ട് തന്നെയാണ് അജിത്തിനെ MIT ചെന്നൈ അവരുടെ പുതിയ ഡ്രോൺ ആയ ദക്ഷയുടെ ടെക്നിക്കൽ അഡ്വൈസർ ആയി നിയമിച്ചത്. വിദ്യാർഥികൾക്കൊപ്പം ഏറെ സമയം ചിലവിട്ടു ആണ് ഡ്രോണിനെ ആദ്യ പതിപ്പ് അജിത്തിന്റെ മേൽനോട്ടത്തിൽ പുറത്തു വന്നത്. വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളെങ്കിലും അജിത്തിന്റെ ഈ വിഷയത്തിലുള്ള അവഗാഹം വലുതാണെന്ന് അവർ പറയുന്നു.

3)ഫാൻസ്‌ ക്ലബ് പിരിച്ചു വിട്ട ഏക നടൻ

ഫാൻസ്‌ ക്ലബ്ബ്കൾ പിരിച്ചു വിട്ട ഒരേ ഒരു നടനാണ് അജിത്. ആരാധകരെ ഒരുപാട് ബഹുമാനിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവർ ഫാൻസ്‌ അസോസിയേഷനുകളുമായി നടന്നു ജീവിതം നശിപ്പിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.

4) ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്ന ഒരാൾ

സാധാരണ സിനിമ നടന്മാരെല്ലാം മീഡിയക്ക് മുന്നിൽ എത്താൻ എപ്പോഴും കൊതിക്കാറുണ്ട്,എന്തെന്നാൽ അവരുടെ പ്രശസ്തി മാധ്യമ വാർത്തകളെ ചുറ്റിപറ്റി കൂടും എന്നത് തന്നെയാണ്, എന്നാൽ അജിത് അപൂർവമായി മാത്രമേ മാധ്യമങ്ങൾക്ക് മുന്നിൽ വരാറുള്ളൂ, അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല പൊതു വേദികളിലും വളരെ വിരളമായേ എത്താറുള്ളു.

5) ഒരു നല്ല കുക്ക്

ഒരു നല്ല കുക്ക് കൂടെയാണ് അദ്ദേഹം. സെറ്റുകളിൽ അദ്ദേഹം ഭക്ഷണം വച്ച് വിളമ്പി കൊടുക്കാറുണ്ട് സഹതാരങ്ങൾക്ക്.
റെസ്റ്ററെന്റുകൾ സന്ദർശിക്കുകയും അവിടുത്തെ ഷെഫുകളോട് ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

6) പരിക്കുകൾ

അജിത്തിന്റെ സ്ഥാനത്തു മറ്റൊരാൾ ആയിരുന്നെങ്കിൽ പാതി വഴി വച്ച് സിനിമാഭിനയം നിർത്തി പോയേനെ. രണ്ടു വർഷത്തോളം ഒരു അപകടത്തെ തുടർന്ന് കഴിച്ചു കൂട്ടിയ അദ്ദേഹം നാളിതു വരെ 25 നും മുകളിൽ ശതക്രിയക്ക് വിധേയനായിട്ടുണ്ട്. ഇപ്പോഴും പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്നു എങ്കിലും അത് കാര്യമാക്കാതെ ആക്ഷൻ രംഗങ്ങളിൽ ഡ്യുപ് ഇല്ലാതെ ആണ് അദ്ദേഹം അഭിനയിക്കുന്നത്.

7)മിനിയേച്ചർ ഹെൽമെറ്റുകൾ, കോയിനുകൾ സ്റ്റാമ്പുകൾ കളക്റ്റ് ചെയ്യുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്. വലിയൊരു ശേഖരമുണ്ട് അദ്ദേഹത്തിനു അത്തരത്തിൽ.

8)പുസ്തകപ്രേമി

ഒരുപാട് പുസ്തങ്ങൾ വായിക്കുന്ന കൂട്ടത്തിലുള്ള ഒരാളാണ് അജിത്. വീട്ടിൽ ഒരു വലിയ ബുക്ക് കളക്ഷൻ ഉള്ള അദ്ദേഹത്തിന്റെ ഇഷ്ട പുസ്തകം ” ടീച്ചിങ് ഓഫ് ബുദ്ധ ” ആണ്.

9)മെക്കാനിക്ക്

ഒരു മെക്കാനിക്ക് ആയി ആണ് അദ്ദേഹം ജീവിതം തുടങ്ങിയത്. ബൈക്കുകളോട് ഉള്ള കമ്പം കൊണ്ട് പത്താം ക്ലാസ് വച്ച് പഠിത്തം നിർത്തി ആ മേഖലയിലേക്ക് ഇറങ്ങുക ആയിരുന്നു.

10) കരുണാനിധിയെ പോലെ ഒരു വലിയ നേതാവിന് എതിരെ അദ്ദേഹം കൂടെയുള്ള വേദിയിൽ വച്ച് വിമർശനം ഉന്നയിക്കാൻ ഉള്ള മനസ് കാണിച്ചയാളാണ് അജിത്. ഇതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്..

About Intensive Promo

Leave a Reply

Your email address will not be published.