താരമാതാപിതാക്കളെ പോലെ തന്നെ അവരുടെ മക്കളും സിനിമയിലേക്ക് എത്തുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണുന്നത്. മലയാളത്തില്‍ താരപുത്രന്മാരാണ് നായകന്മാരായി എത്തിയിരിക്കുന്നത്. എന്നാല്‍ ചില താരപുത്രിമാര്‍ അഭിനയിക്കാനുള്ള തങ്ങളുടെ കഴിവ് ഇതിനകം തെളിയിച്ചിട്ടുണ്ട്.
ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകള്‍ മീനാഷിയുടെ ഡബ്‌സ്മാഷ് വീഡിയോസ് നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ മനോജ് കെ ജയന്‍-ഉര്‍വശി ദമ്പതികളുടെ മകള്‍ കുഞ്ഞാറ്റ (തോജലക്ഷ്മി) യുടെ ടിക് ടോക് വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.വനിതാ ഫിലിം അവാര്‍ഡ്‌സിന് വന്നപ്പോള്‍ മകളെ കുറിച്ചുള്ള ചോദ്യത്തിന് മനോജ് കെ ജയന്‍ പറഞ്ഞ ഉത്തരമാണ് ശ്രദ്ധേയമായിരിക്കുന്നത്. മകളെ കുറിച്ച് മാത്രമല്ല ഉര്‍വശിയെ കുറിച്ചും താരം വാചാലനായി.
അഭിനയത്തില്‍ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്. അവളുടെ അമ്മ വലിയൊരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്ന് പറഞ്ഞാല്‍… ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കില്‍ സന്തോഷം. കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നുമാണ് മനോജ് കുഞ്ഞാറ്റയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ടിക് ടോകിലെത്തുന്ന വീഡിയോസിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അച്ഛനമ്മമാരെ പോലെ കുഞ്ഞാറ്റയും നല്ല അഭിനയമാണെന്നാണ് ആരാധകര്‍ പറയുന്നത്. പഠനത്തിന് ശേഷം മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് കുഞ്ഞാറ്റയും സിനിമയിലേക്ക് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.