Breaking News
Home / Lifestyle / അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ’ പാകിസ്താനി ബാര്‍ബറെ കൊണ്ട് വെട്ടിയൊരുക്കിച്ച് മലയാളി യുവാക്കള്‍

അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ’ പാകിസ്താനി ബാര്‍ബറെ കൊണ്ട് വെട്ടിയൊരുക്കിച്ച് മലയാളി യുവാക്കള്‍

ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷം ഇനിയും രാജ്യത്ത് കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ യുവാക്കള്‍ക്കിടയില്‍ യഥാര്‍ത്ഥ ഹീറോയായി മാറിയ അഭിനന്ദന്റെ മീശയും യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗമായിരിക്കുകയാണ്.

അഭിനന്ദന്റെ ശൈലിയിലുള്ള നീണ്ട മീശ വെയ്ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി നിലവിലെ ട്രെന്റ് സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ആഗ്രഹം വളരെ വ്യത്യസ്തമായ രീതിയില്‍ നിറവേറ്റിയിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍.

ഈ മീശ വെയ്ക്കലിന് എന്താണിത്ര പ്രത്യേകത എന്ന് ചോദിച്ചാല്‍, ഇതിത്തിരി മാസ് ഹീറോയിസമാണെന്ന് തന്നെയാണ് ഉത്തരം. കാരണം, ഈ യുവാക്കള്‍ അഭിനന്ദന്‍ സ്‌റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ പാകിസ്താനി ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണ്.

ഈ മീശയുംവെച്ച് താമസസ്ഥലത്തെത്തി പാകിസ്താനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതും ഇവരുടെ ആഗ്രഹമാണെന്ന് യുവാക്കളുടെ സുഹൃത്ത് സോഷ്യല്‍മീഡിയയിലൂടെ പറയുന്നു. സുഹൃത്ത് പങ്കുവെച്ച ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാവുകയും ചെയ്തു.

അതേസമയം, അഭിനന്ദന്റെ ഈ മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷണം. മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. സൈനികര്‍ക്കും പോലീസുകാര്‍ക്കും ഗൗരവം കാണിക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഈ സ്‌റ്റൈലന്‍ മീശ.

About Intensive Promo

Leave a Reply

Your email address will not be published.