ബ്രയിൻ ട്യൂമർ തളർത്തിയ നമിതയുടെ ശരീരത്തിന് ഇന്ന് താങ്ങായി നിൽക്കുന്നത് സഹപാഠിയായ കൂട്ടുകാരി ഹരിത.ഈ അപൂർവ്വ സൗഹൃദം പങ്കിടുന്നത് യഥാർത്ഥ സ്നേഹത്തിന്റെ നേർകാഴ്ചയാണ്.കൂട്ടുകാരികളായ ഈ പെൺകുട്ടികളുടെ തളരാത്ത ആത്മവിശ്വാസത്തിനും സ്നേഹത്തിനും ബിഗ് സല്യൂട്ട്. വീല്‍ ചെയറില്‍ സ്കൂളിലെത്തുന്ന നമിതക്കു വേണ്ടെതെല്ലാം അറിഞ്ഞു കൊടുക്കുകയാണ് ഈ കൂട്ടുകാരി.
കരുണയുടെയും സ്നേഹത്തിന്‍റെയും ഈ അപൂര്‍വ്വതയെ പുരസ്കാരം നല്‍കിയാണ് ഇരുവുരുടെയും വിദ്യാലയം ഇവരെ ആദരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ തളര്‍ത്തിയ നമിത ഇന്ന് സഹപാട്യായ ഹരിതയാണ് കൂട്ട്. തളര്‍ന്നാലും വീഴില്ല, പത്താംക്ലാസ്സുകാരികളുടെ അപൂര്‍വ സൗഹൃദം. വെറുതെയിരിക്കുന്ന നേരങ്ങളില്‍ പാട്ടുപാടാനും ആസ്വദിക്കാനുമായിരുന്നു നമിതയ്ക്ക് ഇഷ്ടം. ഇതിനെല്ലാം സഹായിക്കുന്നത് കൂട്ടകാരി ഹരിതയും.