ആലപ്പുഴ കടപ്പുറത്തു വിരിയുന്നത് ആഭാസകുടകളാണെന്ന് ഫേസ് ബുക്കിൽ എഴുതിയ കുടുംബശ്രീ പ്രോഗ്രാം മാനേജരായ മോൾജി റഷീദിനെതിരെ സൈബർ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം കടപ്പുറത്തെ കുടകള്‍ക്കടിയില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കുടുംബ ശ്രീ പ്രോഗ്രാം ഓഫീസറായ വനിത നടത്തിയ ‘ഔദ്യോഗിക’ അന്വേഷണ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പരസ്യമാക്കിയെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ.
‘ചേച്ചിക്ക് ചെറ്റപൊക്കാൻ പൊക്കൂടേ മോൾജി റഷീദിനെതിരെ സൈബർ ആക്രമണം അതിൽ ശോഭിക്കും ‘ എന്നാണ് ചുംബന സമരനായകൻ രാഹുൽപശു പാലന്റെ ഭാര്യയും ചുംബന സമര പോരാളിയുമായിരുന്ന രശ്മി ആർ നായരുടെ പ്രതികരണം. വത്തയ്ക്ക മാഷ് കഴിഞ്ഞ് അടുത്തയാൾ എന്ന തരത്തിലും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
രൂക്ഷമായ വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ കുഴങ്ങുകയാണ് മോൾജി റഷീദും അവരെ അനുകൂലിക്കുന്നവരും. ഒപ്പം മോൾജിയുടെ പോസ്റ്റിനെ എതിർത്ത് ചുംബന സമരാനുകൂലികളുടെ വാർത്താ സൈറ്റുകളും പ്രചരണം തുടങ്ങിയിട്ടുണ്ട്.
എന്തായാലും തന്റെ അഭിപ്രായങ്ങളിൽ നിന്ന് തെല്ലും പിന്നോട്ടില്ലെന്നാണ് മോൾജിയുടെ നിലപാട്. ഏതൊരു അമ്മയ്ക്കും തോന്നുന്ന ആശങ്കയാണ് പങ്കുവച്ചതെന്നും മോൾജി വ്യക്തമാക്കി.