വിവാഹത്തിന് കുറ്റപത്രം തയ്യാറാക്കി തൃശ്ശൂര്‍ ജില്ലയിലെ ഒരു കുടുംബം. വിവാഹത്തിന് പലതരം കുറികള്‍ നാം കണ്ടിട്ടുണ്ട്. എങ്ങനെ വ്യത്യസ്തത കൊണ്ടുവരാമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കല്യാണം എന്ന ആശയം ഉദിക്കുമ്പോള്‍ തന്നെ വ്യത്യസ്തത എന്ന മറ്റൊരു ആശയം അലട്ടും. മറ്റുള്ളവരില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ട് നില്‍ക്കാം എന്നെല്ലാം ചിന്തിക്കും. അത്തരത്തില്‍ ഒരുപാട് വ്യത്യസ്ത കല്യാണങ്ങള്‍ നാം കണ്ടിട്ടുണ്ട്.
അത്തരത്തിലൊരു വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ക്ഷണക്കത്ത് എന്നല്ല, കുറ്റപത്രം എന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ കണ്ണേന്‍പറമ്പില്‍ വീട്ടിലെ ശ്രീ രതീശന്‍-ബിജി രതീശന്‍ ദമ്പതികളുടെ മകന്‍ അക്ഷയ്കുമാര്‍ ആണ് കുറ്റപത്രത്തിലെ ഒന്നാം പ്രതി. മാമ്പ്ര പ്രദേശത്തെ അപ്പനകുഴി വീട്ടില്‍ മുകുന്ദന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ആതിരയാണ് രണ്ടാം പ്രതി.
ഇരുവരും ചെയ്ത കുറ്റമെന്താന്നാല്‍ ഹൃദയം കവര്‍ന്നു എന്നതാണ്. ഇരുവര്‍ക്കും വിധിച്ച ശിക്ഷയാകട്ടെ ആജീവനാന്ത ദാമ്പത്യവും. വാദം പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസില്‍ മാര്‍ച്ച് 17 ഞായറാഴ്ച രണ്ടാം പ്രതിയുടെ വീട്ടില്‍ വെച്ച് ശിക്ഷയും നടപ്പാക്കും.
തുടര്‍നടപടികള്‍ വൈകുന്നേരം പോട്ട അലവിസെന്റര്‍ ദേശത്ത് ഗോള്‍ഡന്‍ ഹാളില്‍ വെച്ചും നടക്കുമെന്നും കുറ്റപത്രത്തില്‍ ഉണ്ട്. സംഭവം ഏതായാലും കളര്‍ ആയിട്ടുണ്ട്. വ്യത്യസ്ത ആശയം പങ്കുവെച്ച് അത് ലളിതമായി അവതരിപ്പിച്ച കുടുംബത്തിന്റെ തീരുമാനം അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നാണ് സമൂഹമാധ്യമങ്ങളുടെ അവകാശവാദം.