22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥൻ. അറിയാതെ സംഭവിച്ച അപകടത്തിൽ പാപ്പാന്റെ മരണത്തിൽ കണ്ണീരോടെയാണ് ആനയുടെ നിൽപ്പ്. ഇന്നലെവരെ സോഷ്യൽമീഡിയയിൽ വൈറാലായത് പാപ്പാന്റെ അന്ത്യനിമിഷങ്ങളായിരുന്നു. എന്നാൽ ഇന്ന് അറിയാതെ പറ്റിയ അബദ്ധത്തിൽ സംഭവിച്ച യജമാനന്റെ വിയോഗം താങ്ങാനാകാതെ പാപ്പാന്റെ ആ ചെരുപ്പുകളിൽ കണ്ണീരോടെ മുത്തമിട്ട ആന സ്നേഹം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഇടയ്ക്കിടയ്ക്ക് തുമ്പി കൈയിൽ യജമാനന്റെ ചെരുപ്പെടുത്ത് ചേർത്ത് വയ്ക്കും. ഇടയ്ക്ക് കൊമ്പിനോടും ചേർത്ത് പിടിക്കും. താഴെ വീണുപോയാൽ വീണ്ടും എടുത്ത് ചേർത്ത് പിടിക്കും. ഇതിനിടെ പാപ്പാന്മാരിൽ ഒരാൾ ചെരുപ്പെടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും ആന സമ്മതിച്ചില്ല. എന്തായാലും ആ വിയോഗം ആനയ്ക്കും തീരാ വേദനയായി. ആ കണ്ണിൽ നിന്നും നിലയ്ക്കാതെ കണ്ണുനീർ ധാര ധാരയായി ഒഴുകയാണ്. അരുണ്‍ ഒരു വര്‍ഷം മുന്‍പാണ് പാപ്പനായി ചുമതലയേറ്റത്.
കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം പാപ്പാന് ദാരുണാന്ത്യം സംഭവിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പന്‍ അരുണ്‍ പണിക്കരാണ് മരിച്ചത്. കോട്ടയത്തെ ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു.
മറ്റേ വശത്തേക്ക് കിടക്കാന്‍ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. ആനയ്ക്ക് അടിയില്‍ പെട്ട് പാപ്പാന്റെ തലയോട്ടി തകര്‍ന്നു. മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പാപ്പന്മാര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേല്‍പ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനയുടെ അടിയില്‍ മിനിട്ടുകളോളം അരുണ്‍ തുടര്‍ന്നു. ആളുകളെത്തി ആനയെ എഴുന്നേല്‍പ്പിച്ച ശേഷം അരുണിനെ മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആനയെ നിര്‍ത്തിയിരുന്ന പ്ലാറ്റ്ഫോമില്‍ നനവുണ്ടായിരുന്നതാണ് അപകടകാരണം. പോലീസ് ദൃക്സാക്ഷികളുടെയും ആന ഉടമയുടെയും മൊഴി രേഖപ്പെടുത്തി.