ഇന്ത്യ ഇട്ട ആയിരം കിലോ ബോംബ് വീണത് ജയ്‌ഷെ ക്യാമ്ബില്‍ തന്നെയെന്ന വിവരങ്ങള്‍ക്ക് സ്ഥിരീകരണം വരുന്നതിന് പുറമെ ആ ആക്രമണത്തില്‍ ജയ്‌ഷെയുടെ തലവനായ കൊടും ഭീകരന്‍ മസൂദ് അസറും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
മസൂദ് അസര്‍ മരിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ബാലാകോട്ടില്‍ നടന്ന ഇന്ത്യന്‍ ആക്രമണത്തി്‌ലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന വിവരവും പുറത്തുവരുന്നത്. ചാനലുകളിലും വിദേശ മാധ്യമങ്ങളിലും ഇക്കാര്യം വരുന്നുവെങ്കിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പാക് പ്രാദേശിക പത്രങ്ങളും സ്‌ഫോടനത്തില്‍ ജയ്‌ഷെ മേധാവി മരിച്ചുവെന്ന രീതിയില്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ഇന്ത്യ തകര്‍ത്തോ ഇല്ലയോ എന്ന ചോദ്യം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിന് ഇടയ്ക്കാണ് പാക്കിസ്ഥാന്‍ പോറ്റി വളര്‍ത്തുന്ന കൊടും ഭീകരന്‍ തന്നെ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യ നടത്തിയ ആക്രമണം കൃത്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച തന്നെയാണെന്നും ഇതില്‍ മസൂദ് അസര്‍തന്നെ കൊല്ലപ്പെട്ടുവെന്നുമുള്ള വിവരം പുറത്തുവരുന്നതോടെ പാക്കിസ്ഥാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നു.
പാക് ഐഎസ്‌ഐ ചാരന്‍ ഉള്‍പ്പെടെ ചാമ്ബലായി എന്നും കൂടെ കൊടും ഭീകരനും ഇന്ത്യയെ പലവട്ടം ആക്രമിച്ചവനുമായ മസൂദിന്റെ ഭാര്യാ സഹോദരനും ഉള്‍പ്പെടെ എരിഞ്ഞമര്‍ന്നുവെന്നും ആണ് ആദ്യം പുറത്തുവന്ന വിവരം. ഇതിന് പിന്നാലെയാണ് അസര്‍തന്നെ ഈ ക്യാമ്ബില്‍ ഉണ്ടായിരുന്നു എന്നും ഇന്ത്യന്‍ ആക്രമണത്തില്‍ മരിച്ചുവെന്നും ഉള്ള വിവരങ്ങള്‍ വരുന്നത്. ഇത്തരമൊരു വര്‍ത്തമാനം പുറത്തുവന്നിട്ടും ഇന്ത്യക്ക് എന്തുകൊണ്ട് സ്ഥിരീകരിക്കാന്‍ ആകുന്നില്ലെന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യമായത്. പക്ഷേ, അതിന് ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച് കൃത്യമായ വിവരങ്ങളും പുറത്തുവന്നിരുന്നു.
ഇന്ത്യയുടെ ആക്രമണ ലക്ഷ്യങ്ങള്‍ കൃത്യമായിരുന്നു എന്നും ഇന്ത്യ ഉദ്ദേശിച്ച സ്ഥലങ്ങളില്‍ തന്നെ ബോബുകള്‍ വര്‍ഷിച്ച് ലക്ഷ്യം തകര്‍ത്തുവെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇതിനുള്ള തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടില്ല എന്നതായിരുന്നു ആക്ഷേപം. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ അനൗദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്.