Breaking News
Home / Lifestyle / പപ്പ വരണം എനിക്ക് സങ്കടവ പപ്പാ ഇല്ലാതെ ഉപ്പും മുളകിലെ കേശുവിന്റെ കണ്ണ് നനയ്ക്കും ജീവിതം

പപ്പ വരണം എനിക്ക് സങ്കടവ പപ്പാ ഇല്ലാതെ ഉപ്പും മുളകിലെ കേശുവിന്റെ കണ്ണ് നനയ്ക്കും ജീവിതം

കുട്ടിക്കാലം എന്നു പറഞ്ഞാൽ കളിയും ചിരിയും വികൃതിയും എല്ലാം നിറഞ്ഞ ഒരു കാലമാണ്.ഇങ്ങനെയുള്ള വികൃതികുട്ടന്മാരെ നമുക്ക് ഒരുപാട് ഇഷ്ടവുമാണ്. അങ്ങനെ നല്ല വികൃതിയും ചുറുചുറുക്കും കുറിക്കുകൊള്ളുന്ന മറുപടികളുമൊക്കെ പറഞ്ഞു നമ്മുടെയൊക്കെ മനസ്സിൽ ഇടംപിടിച്ച ഒരാളാണ് കേശു. 2015 ഇൽ ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും എന്ന സീരിയലിലെആ വികൃതി കുട്ടനെ ഇഷ്ടപ്പെടാത്തവരായി ആരുംമുണ്ടാവില്ല.

എടാ കേശുവേ… എന്ന അമ്മയുടെ നീട്ടിയുള്ള വിളിയും കേശുവിന്റെയും ശിവാനിയുടെയും കൂട്ടുമെല്ലാം മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടമാണ്. ഒരേ എപ്പിസോഡ് തന്നെ പലതവണ പിന്നെയും പിന്നെയും യൂ ട്യൂബിൽ കാണുന്ന കുട്ടികളൊക്കെ ഉണ്ട്. പക്ഷെ സീരിയലിൽ കാണുന്നത്ര സന്തോഷകരമല്ലാ കേശുവിൻറെ യഥാർത്ഥജീവിതം.

പത്തനംതിട്ടയിലെ കലഞ്ഞൂർ എന്ന സ്ഥലത്താണ് കേശു അഥവാ അൽ സാബിത്തിന്റെ വീട്. കുഞ്ഞുനാളിൽ തന്നെ അച്ഛൻ ഷാജഹാൻ സാബിത്തിനെയും ഉമ്മയെയും ഉപേക്ഷിച്ചു പോയി. വീട്ടിലുള്ളത് ഉമ്മയും ഉമ്മയുടെ ഉമ്മയും മാത്രം. സ്കൂളിലെ എല്ലാ കുട്ടികൾക്കും പപ്പയുണ്ട് തനിക്ക് മാത്രം പപ്പാ ഇല്ല എന്ന ദുഃഖം ഇപ്പോഴും പറയുന്നു അൽ സാബിത്ത്‌. എല്ലാ പിറന്നാൾ ദിവസവും പപ്പയുടെ ഒരു ഫോണോ അല്ലെങ്കിൽ പപ്പ തന്നെ നേരിട്ട് വരുമെന്നോ എന്ന് പ്രതീക്ഷിക്കാറുണ്ട് സാബിത്ത്‌. പക്ഷേ പപ്പക്ക് പകരം വന്നത് ബാങ്ക് ജപ്തി നോട്ടീസ് ആണെന്ന് മാത്രം. 2007 മെയ്‌ മാസമാണ് അവൻ ജനിച്ചത്.

വെറും നാലു വയസ്സുള്ളപ്പോൾ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നു. കുട്ടിക്കാലം മുതൽതന്നെ പക്വമായാണ് അവൻ പെരുമാറിയത് എന്ന് അവൻറെ ഉമ്മ പറയുന്നു. കുട്ടികൾക്കുവേണ്ടിയുള്ള കുട്ടി കലവറ എന്ന പരിപാടിയിലൂടെയാണ് ഉപ്പും മുളകും എന്ന സീരിയലിന്റെ ഭാഗമായത്. അവിടെ ഞങ്ങൾ ഒരു കുടുംബം പോലെയാണെന്നും ശിവാനിയും താനും വളരെ നല്ല സുഹൃത്തുക്കൾ ആണെന്നും അൽ സാബിത്ത്‌ പറയുന്നു അതുകൊണ്ടുതന്നെ ഷൂട്ട് ഇല്ലാത്ത ദിവസം ഇവരെയെല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും.

വളരെ കഷ്ടപ്പാട് നിറഞ്ഞ കുട്ടിക്കാലത്തു നിന്ന് ജീവിതം ഒന്ന് കരകയറിയത് അൽ സാബിത്തിന്റെ കലാ ജീവിതത്തിലൂടെയാണ് എന്ന് ഉമ്മ ബീന. അതിൽനിന്നുള്ള വരുമാനത്തിലൂടെ ഒരു കൊച്ചു വീട് വെച്ചു. ഒരു കാർ വാങ്ങി.ഷൂട്ടിങ്ങിനുള്ള യാത്ര കാറിൽ തന്നെ. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ആയതുകൊണ്ട് എവിടെ പോയാലും ആ ഗ്രാമവും ആ കൊച്ചുവീടും തന്നെയാണ് അൽസാബിത്തിനു ഏറ്റവും ഇഷ്ടം. സാമ്പത്തികമായും മാനസികമായും സ്ഥിതികൾ മെച്ചപ്പെടുബോഴും അൽ സാബിത്തിന് പറയാനുള്ളത് ഒന്നുമാത്രം “പപ്പ വരണം എനിക്ക് സങ്കടവ പപ്പാ ഇല്ലാതെ..

എഴുത്ത്.. നിലുഫർ

About Intensive Promo

Leave a Reply

Your email address will not be published.