Breaking News
Home / Lifestyle / സ്വന്തം ഭര്‍ത്താവിനെ വകവരുത്തി കാമുകന്‍റെ കൂടെ പോകുന്ന ഭാര്യമാരോട്, ഇവളാണ് ഭാര്യ ഇങ്ങനെ ആയിരിക്കണം ഭാര്യ

സ്വന്തം ഭര്‍ത്താവിനെ വകവരുത്തി കാമുകന്‍റെ കൂടെ പോകുന്ന ഭാര്യമാരോട്, ഇവളാണ് ഭാര്യ ഇങ്ങനെ ആയിരിക്കണം ഭാര്യ

ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാൻ എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം rcc യിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാൻ ഈ ഒരു വർഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവൻ ഇന്ന് നിലനിൽക്കുന്നു എങ്കിൽ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്.

എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാൻ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങൾ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടിൽ ഒന്നു പോയിട്ടു വർഷം ഒന്ന് കഴിഞ്ഞു അവൾക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം. വയറിൽ ഇട്ട ട്യൂബിൽ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവൾ തരും എന്നിട്ടെ അവൾ പച്ച വെള്ളം കുടിക്കൂ

അതും ഞാൻ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാൻ അടുക്കളയിൽ ഏതെങ്കിലും മൂലയിൽ പോയി ഇരുന്നു അവൾക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാൻ വേണ്ടി മാത്രം കഴിക്കും അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം മാരക രോഗങ്ങൾ വരുമ്പോൾ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാർ ഉള്ള നാട്ടിൽ ദൊവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി നിനക്ക് പകരം തരാൻ ഒന്നുമില്ല എന്റെ കൈയിൽ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി

About Intensive Promo

Leave a Reply

Your email address will not be published.