Breaking News
Home / Lifestyle / കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളുടെ കുറിപ്പ് വൈറല്‍

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളുടെ കുറിപ്പ് വൈറല്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. ഇന്ത്യ-പാക് ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലേക്ക് കടക്കുകയും ചെയ്തു. പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് പകരം പാകിസ്താനുമായി യുദ്ധം നടത്തണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നത്.

എന്നാല്‍ ജനരോഷം ഇരമ്പുന്ന വേളയിലും യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ മകള്‍ ദിക്ഷ ദ്വിവേദി.‘യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, എത്ര തവണ ഞാന്‍ ഇത് പറഞ്ഞാലും മതിയാവില്ല. ഒരു സൈനികന്‍ യുദ്ധഭൂമിയില്‍ പോരാടുമ്പോള്‍ അവരുടെ കുടുംബത്തിന്റെ മാനസികാവസ്ഥ എന്താണെന്ന് എന്നെ പോലുളളവര്‍ക്ക് മനസ്സിലാകും.

ഞങ്ങളെ സംബന്ധിച്ച് എന്റെ അച്ഛനെ നഷ്ടപ്പെട്ടതായിരുന്നില്ല യുദ്ധം. അദ്ദേഹം പോയതിന് ശേഷമുളള ഞങ്ങളുടെ ജീവിതമായിരുന്നു യഥാര്‍ത്ഥ യുദ്ധം, യഥാര്‍ത്ഥ പോരാട്ടം. അത്തരത്തിലുളള പലതും ഇന്ന് സംഭവിക്കുമ്പോള്‍ എനിക്കും എന്റെ കുടുംബത്തിനും മനസ്സിലാക്കാന്‍ സാധിക്കും, അപ്പോഴെല്ലാം ഞങ്ങള്‍ പൊട്ടിക്കരയും. കാരണം, 1999ല്‍ ഞങ്ങള്‍ അനുഭവിച്ചത് പോലെ മറ്റൊരു കുടുംബം കൂടി അനുഭവിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാം.’

ദിക്ഷ പറഞ്ഞു.മേജര്‍ സി.ബി ദ്വിവേദി 1981ല്‍ തന്റെ ഇരുപതാമത്തെ വയസിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഡ്രാസ്സില്‍ മേഖലയിലായിരുന്നു അദ്ദേഹത്തേയും സംഘത്തേയും നിയോഗിച്ചിരുന്നത്. ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയായിരുന്നു അദ്ദേഹം.

About Intensive Promo

Leave a Reply

Your email address will not be published.