മോഹൻലാൽ നായകനായ രഞ്ജൻ പ്രമോദ് ചിത്രം ഫോട്ടോഗ്രാഫറിലെ താമിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിയെ മലയാള സിനിമ പ്രേക്ഷകർക്ക് അങ്ങനെ പെട്ടന്ന് മറക്കാൻ സാധിക്കില്ല. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച ബാലതാരത്തിലുള്ള കേരള സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് ഈ താരം നേടിരുന്നു. പിന്നീട് കുറച്ച്ക്കാലത്തേക്ക് മണിയെ സിനിമാലോകത്തെങ്ങും പ്രേക്ഷകർ കണ്ടില്ല.
ഫോട്ടോഗ്രാഫർ ചിത്രം കഴിഞ്ഞ് ഏഴു വർഷങ്ങൾക്കു ശേഷം മണി അരുണ്‍ ശൈലേന്ദ്രന്‍ സംവിധാനം ചെയ്ത 45 മിനിറ്റ് ദൈര്‍ഘ്യമുള്ള മിഠായി എന്ന സിനിമയിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിരുന്നു . ആ ചിത്രത്തിൽ ആനന്ദ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെയാണ് മണി അവതരിപ്പിച്ചത്. ശേഷം ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിൽ മണി നായകനായി എത്തി. അനുമോൾ ആയിരുന്നു ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
മോഹൻലാലിനൊപ്പം അഭിനയിച്ച മണി വർഷങ്ങൾക്കു ശേഷം ഇപ്പോൾ മമ്മുക്കയോടൊപ്പം. മമ്മൂട്ടി ചിത്രം ” അങ്കിളിൽ ” മണിയും ഒരു വേഷം അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയോടപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മണി. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം മണിയും കുടുംബവും എത്തിയിരുന്നു.
മണിയെയും കുടുംബത്തെയും അടുത്തു വിളിച്ച് മമ്മൂക്ക വിശേഷങ്ങൾ തിരക്കി. “അവന്റെ മുഖത്തേയ്ക്ക് വെറുതെ നോക്കിയിരുന്നാല്‍ മതി മനസ്സിനൊരു ആശ്വാസമാണ്” എന്നാണ് മമ്മുക്ക മണിയെ കുറിച്ച് അങ്കിള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ അന്ന് പറഞ്ഞത്…
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തിൽ മമ്മുക്ക ഒരു പോലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകൻ മെഗാസ്റ്റാറുമായി ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു….