പെണ്‍മക്കളെ ഓര്‍ത്ത് സദാസമയം ആധിയാണ് മനസ്സില്‍. മുന്നോട്ടേക്ക് ചിന്തിക്കുമ്പോള്‍ ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ?. പണ്ടായിരുന്നെങ്കില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വല്ല ടൈപ്പ് റൈറ്റിംങ്ങിനോ തയ്യലു പഠിക്കാനോ വിടാമായിരുന്നു.
അതല്ലെങ്കില്‍ പ്രായപൂര്‍ത്തായാല്‍ ഉള്ളതുകൊടുത്ത് ആരുടെയെങ്കിലും കൂടെ പറഞ്ഞുവിടാമായിരുന്നു. പെണ്‍മക്കളുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയുടെ ചിന്ത ഇങ്ങനൊക്കെത്തന്നായിരിക്കും. പെണ്‍പിള്ളാരെ പഠിപ്പിച്ചിട്ടെന്തിനാ എന്ന ചിന്താഗതിയൊക്കെ പണ്ട്. ഇന്നത്തെക്കാലത്ത് പഠിച്ചവര്‍ക്കേയുള്ളു എവിടേയും ഡിമാന്റ്. അതിനാല്‍ത്തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല തര്‍ക്കം.
പക്ഷേ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന വിദ്യാഭ്യാസ ചെലവോര്‍ക്കുമ്പോഴാണ് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചുപോകുന്നത്. ഈ ആവലാതികള്‍ക്കിടയിലാണ് ആ ശുഭവാര്‍ത്ത കേട്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉപകരിക്കുന്ന ഒരു ലഘുസമ്പാദ്യ പദ്ധതിയെപ്പറ്റി..കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക , പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക ..