ഈ പുകയുന്നത് നിരപരാധിയായ ഒരു പതിനെട്ടുകാരൻറെ മൃത ശരീരമാണ്
പെൺകുട്ടിയെ കമന്റടിച്ചു എന്ന പേരിൽ ഫെബ്രുവരി 14ന് കൊല്ലം ജില്ലാ ജയിൽ വാർഡനും സംഘവും ആളു മാറി വീട് കയറി തല്ലിയതിൽ ആശുപത്രിയിൽ വെച്ച് ഇന്നലെ മരണപ്പെട്ട രഞ്ജു എന്ന രഞ്ജിത്
പ്രതിപട്ടികയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഉണ്ട് അയാൾടെ മകളെ ശല്യം ചെയ്തത് രഞ്ജിത് ആണെന്ന ധാരണയിൽ ആയിരുന്നു ആക്രമണം
നിയമം പരിപാലിക്കാൻ ബാധ്യസ്ഥാനായവനും ജനസേവനത്തിനായി കച്ച കെട്ടി ഇറങ്ങിയവനും കൂടി പരിശ്രമിച്ചപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിൻറെ സന്തോഷവും പ്രതീക്ഷികളും ആയിരുന്നു
സാമ്പത്തികവും ആൾബലവും വേണ്ടുവോളം ഉള്ള പ്രതികൾക്ക് ഈ കേസ് തേച്ചുമാച്ചു കളയാൻ കഴിഞ്ഞേക്കും
കൂലീവേല ചെയ്ത് കുടുംബം പുലർത്തുന്ന ആ സാധു മനുഷ്യനെ കൊണ്ട് ഇവരെ എതിരിടാൻ കഴിയുകയുമില്ല
സംഭവ ദിവസം തന്നെ സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും അതിന്മേൽ രണ്ടാഴ്ചയോളം അടയിരുന്നു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്ന് മാത്രം
അതും ആ പയ്യൻ മരണപ്പെട്ടതിന് ശേഷം
പോലിസ് ഏമാന്മാർ പരമാവധി സ്വജന പക്ഷപാതം കാട്ടുന്നുണ്ട് അതുകൊണ്ടാണല്ലോ വീട് കയറി ആക്രമിച്ചവർ14ദിവസമായിട്ടും പിടിക്കപ്പെടാതിരുന്നതും
പോലീസിൽ കൊടുത്ത പരാതിയിൽ cpim അരിനെല്ലുർ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറു പേരുണ്ടായിരുന്നിട്ട് അറെസ്റ്റ് ചെയ്യപ്പെട്ടത് ഒരാൾ മാത്രമായതും
അറെസ്റ്റ് ചെയ്യപ്പെട്ട ജയിൽ വാർഡനായ പ്രതിയുടെ പേരിൽ വേറെയും പരാതികൾ ഉള്ളതായി പറയപ്പെടുന്നു
ക്രിമിനൽ സ്വഭാവമുള്ളവരെ ഡിപ്പാർട്ട് മെന്റിൽ വെച്ചോണ്ടിരിക്കുന്നത് എന്തു കാര്യത്തിന് വേണ്ടിയാണ്???
മരിച്ച പയ്യൻറെ അമ്മയുടെയും അച്ഛൻറെയും ചേട്ടൻറെയും ചങ്കു പൊട്ടിയ നില വിളി സഹിക്കാൻ കഴിയുമാരുന്നില്ല
പല തവണ എന്റെയും കണ്ണു നിറഞ്ഞു
കാസർഗോഡ് മരണ വീട്ടിൽ കരഞ്ഞ മുല്ലപ്പള്ളിയേ ട്രോളിയ ചില മഹാന്മാരെ കുറിച്ച് ഓർത്തു പോയി
സെന്റി അളക്കാനുള്ള മാപിനി ചിലരുടെ പക്കൽ അല്ലെ ഉള്ളു എന്ന കാര്യം പിന്നെയാണ് ഓർമിച്ചതും””
സാധാരണക്കാരനെ സംബന്ധിച്ച് നീതി പലപ്പോഴും അപ്രാപ്യമായ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു “”
Prasanth Inchakadavu