Breaking News
Home / Lifestyle / ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ.. പട്ടണപ്രവേശത്തിലെ ഈ നടിയെ ഓർമ്മയുണ്ടോ

ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ.. പട്ടണപ്രവേശത്തിലെ ഈ നടിയെ ഓർമ്മയുണ്ടോ

മലയാളികൾ എക്കാലവും ഓർത്തു ചിരിക്കുന്ന ഒരുപിടി സിനിമകൾ മലയാളികൾക്ക് നൽകിയ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഇവരുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചിരിച്ച സിനിമയാണ് പട്ടണപ്രവേശം. നാടോടിക്കറ്റിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രത്തിൽ വേഷം മാറി കരമന ജനാര്ദ്ദനന് നായരുടെ വീട്ടിൽ എത്തുന്ന ശ്രീനിവാസനോട് പ്രണയം വെളിപ്പെടുത്തുന്ന വേലക്കാരിയുടെ വേഷം ഓർമ്മയില്ലേ. ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന നിഷ്കളങ്കമായ ആ ചോദ്യത്തിന് ഉയർന്ന ചിരികൾ ഏറെയാണ്.

ട്രോളുകളിലും മറ്റും ഇപ്പോഴും സജീവമായ ആ ഡയലോഗ് പറഞ്ഞ നടിയെ കണ്ടുമുട്ടിയ കാര്യം വിശദമാക്കിയിരിക്കുകയാണ് ക എന്ന ചിത്രത്തിന്റെ അണിയറക്കാർ. നീരജ് മാധവ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരു വേഷം ലഭിക്കുമോ എന്ന് അന്വേഷിച്ചു എത്തിയതാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ച ആളൂർ എൽസി. നിരവധി സിനിമകളിൽ എൽസി വേഷമിട്ടിട്ടുണ്ട്, മിക്കതിലും ജൂനിയർ ആർട്ടിസ്റ്റ് ആയി ആയിരുന്നു അഭിനയിച്ചത്. ഇപ്പോഴും അഭിനയിക്കാൻ അവസരം തേടി ഒരുപാട് അലയുന്നുണ്ട് എൽസി.

കാര്യം എൽസിയുടെ ഡയലോഗും മീമും ഒക്കെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണെങ്കിലും അതുകൊണ്ട് യാതൊരു ഉപയോഗവും എൽസി ചേച്ചിക്ക് ഉണ്ടായിട്ടില്ല. ഇന്നും നല്ലൊരു വേഷത്തിൽ അഭിനയിക്കാനും ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടിമുട്ടിക്കാനും ഉള്ള യാത്രയിലാണ് അവർ. എൽസി ചേച്ചിക്കൊപ്പമുള്ള ഫോട്ടോയും ക യുടെ അണിയറ പ്രവർത്തകർ പങ്കു വച്ചിട്ടുണ്ട്. ഇങ്ങനെയും ചില ജീവിതങ്ങളുണ്ട് സിനിമയെന്ന മായിക ലോകത്തെ ഒരുപാട് സ്വപ്നം കണ്ടവർ.. അവരുടെ സ്വപ്നം യാഥാർഥ്യമാക്കട്ടെ എന്ന് ആശംസിക്കുന്നു…

ക യുടെ സിനിമാട്ടോഗ്രാഫർ സാബു റാമിന്റെ ഫൈസ്ബൂക് പോസ്റ്റ് ഇങ്ങനെ Plz share and support ……ഇപ്പോൾ ഷൂട്ട്‌ നടന്നു കൊണ്ട് ഇരിക്കുന്ന ‘ക ‘ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചിട്ടു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് കോസ്‌റ്റും അസ്സോസിയേറ്റ് സതീശേട്ടൻ ഒരു ചേച്ചിയെ പരിചയപ്പെടുത്തി തന്നിട്ട് പറഞ്ഞു, അവസരം ചോദിച്ചു ലൊക്കേഷനിൽ വന്നതാണ്. എന്ത് വേഷം ആണേലും ചെയ്‌തോളും നീ ഒന്ന് സംസാരിക്കു എന്ന്..ഞാൻ സംസാരിച്ചപ്പോൾ ചേച്ചി പറഞ്ഞു, മോനെ, ഞാൻ പഴയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. ഇപ്പോൾ അവസരങ്ങൾ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല..

ഏതു സിനിമയിൽ ആണ് അഭിനയിച്ചത് എന്നു ചോദിച്ചപ്പോൾ ശെരിക്കും ഞെട്ടി പോയി, നമ്മൾ ട്രോൾ കളിലും മീമുകളായും ഒരുപാടു ഷെയർ ചെയിത പട്ടണപ്രവേശത്തിലെ ശ്രീനിവാസൻ ന്റെ പെയർ ആയ “ചേട്ടൻ ആരേലും ലവ് ചെയിതിട്ടുണ്ടോന്ന്” ചോദിച്ച നമ്മുടെ സ്വന്തം വേലക്കാരി ചേച്ചി… ആളൂർ എൽസി എന്നു ആണ് ചേച്ചിടെ പേര്… ചെറിയ വേഷത്തിൽ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി,

പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്‌, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി കുറെ പടങ്ങൾ… ഈ പോസ്റ്റ്‌ കാണുന്ന എല്ലാവരും ഷെയർ ചെയിതു ഒരു അവസരം കൊടുത്താൽ വലിയ ഉപകാരം ആകും….
കടപ്പാട് : Ajeesh John

About Intensive Promo

Leave a Reply

Your email address will not be published.