Breaking News
Home / Lifestyle / അഭിനന്ദന് ഈ മനക്കരുത്ത് കിട്ടിയത് അമ്മയില്‍ നിന്ന്; ധീരം അസാധാരണം ആ ജീവിതം

അഭിനന്ദന് ഈ മനക്കരുത്ത് കിട്ടിയത് അമ്മയില്‍ നിന്ന്; ധീരം അസാധാരണം ആ ജീവിതം

അഭിനന്ദൻ വർധമാന്‍, ഇന്ത്യയുടെ അഭിമാനമായ പോരാളി. അദ്ദേഹത്തിന്റെ ധീരതയും മനസാന്നിധ്യമാണ് എങ്ങും ചർച്ചാവിഷയം. പോർമുഖത്തെ ധീരതയേക്കാൾ ജനങ്ങൾ കയ്യടിക്കുന്നത് പാകിസ്ഥാന്റെ പിടിയിൽപ്പെട്ടിട്ടും നഷ്ടമാകാതിരുന്ന അദ്ദേഹത്തിന്റെ ആത്മസംയമനത്തിനാണ്. വ്യോമസേനയോടുള്ള ഇഷ്ടം അദ്ദേഹത്തിന് അച്ഛൻ റിട്ട. എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാനിൽ നിന്നാണ് കിട്ടയതെങ്കിൽ ഈ പക്വമായ സമീപനം നേടിയത് അമ്മയിൽ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകപ്രശസ്തയായ ഡോക്ടർ.ശോഭ വർധമാനാണ് അഭിനന്ദിന്റെ അമ്മ.

യുദ്ധം തകർത്ത രാഷ്ട്രങ്ങളിലാണ് ശോഭയുടെ സ്തുത്യർഹമായ സേവനങ്ങൾ ലഭിച്ചിട്ടുള്ളത്. യുദ്ധം ഛിന്നഭിന്നമാക്കിയ ലൈബീരിയ, പപ്പുവാ ന്യൂഗിനി, ഇറാഖ്, ഐവറി കോസ്റ്റ്, ഹെയ്തി, ലാവോസ് തുടങ്ങിയ സംഘർഷ ഭൂമികളിൽ പോരാട്ടങ്ങളിൽ പരുക്കേറ്റ് മൃതപ്രായരാവുന്ന പട്ടാളക്കാർക്കും സാധാരണകാർക്കും വേണ്ട അടിയന്തര വൈദ്യസഹായം നൽകുന്ന ‘മെഡിസിൻസ് സാൻസ് ഫ്രെണ്ടിയേഴ്‌സ്’ എന്ന സംഘടനയിലെ ഡോക്ടറാണ് ശോഭ. അതിർത്തികളില്ലാത്ത ഡോക്ടർ എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്. പതിനാലു വർഷമായി സംഘർഷ ഭൂമികളിലാണ് ശോഭയുടെ സേവനം.

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നുമാണ് ശോഭ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുന്നത്. അതിനുശേഷം ലണ്ടനിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നും അനസ്തേറ്റോളജിയിൽ എം.ഡി.യും അവർ കരസ്ഥമാക്കി. ആദ്യകാലത്ത് ഇന്ത്യയിൽ തന്നെയായിരുന്നു ജോലി. അന്താരാഷ്ട്ര സേവനങ്ങളുടെ തുടക്കം ഐവറി കോസ്റ്റിന്റെ കലാപബാധിത പ്രവശ്യകളിലായിരുന്നു. നിരന്തരം കലാപവും ആക്രമണവും നടക്കുന്ന കാലമാണ്.

രണ്ടാം ഗൾഫ് യുദ്ധകാലത്ത് ഡോ. ശോഭ ഇറാഖിലെ സുലൈമാനിയ എന്ന പട്ടണത്തിലായിരുന്നു. അവിടെ നടന്ന ചാവേറാക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. യുദ്ധം ഏൽപ്പിച്ച മാനസികാഘാതത്തിൽ നിന്നും ജനങ്ങളെ കരകയറ്റുകയായിരുന്നു ശോഭയുടെ പ്രധാന ദൗത്യം. പിന്നീട് ഗുരുതരമായ ലൈംഗികരോഗങ്ങൾ കൊണ്ട് അവശരായ അവികസിത രാഷ്ട്രമായ പപ്പുവാ ന്യൂഗിനിയിലായിരുന്നു ശോഭയുടെ സേവനം.

പപ്പുവയിലെ വെല്ലുവിളി നിറഞ്ഞ സേവനത്തിന് ശേഷം റോഡുകൾ പോലും സഞ്ചാരയോഗ്യമല്ലാതിരുന്ന ലാവോസിലും ഭൂകമ്പം തകർത്ത ഹെയ്ത്തിലുമായിരുന്നു സേവനം. 2010 -ലെ ഭൂകമ്പത്തിൽ മൂന്നുലക്ഷത്തിലധികം പേര് കൊല്ലപ്പെട്ട നാട്. അവിടെയും വളരെ സ്തുത്യർഹമായ സേവനങ്ങളിലൂടെ സ്ഥിതിമെച്ചപ്പെടുത്താൻ ഡോ.ശോഭ ശ്രമിച്ചു.

അതിനിടെ തന്റെ ഭർത്താവിന് പാരീസിൽ വളരെ പ്രധാനപ്പെട്ട ഔദ്യോഗികനിർവഹണത്തിന് അവസരം കിട്ടിയപ്പോൾ സ്തുത്യർഹായ തന്റെ ജോലി ഇടയ്ക്ക് ത്യജിക്കാനും ഇവർ തയാറായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.