Breaking News
Home / Lifestyle / ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ വാഗയിലേക്ക്

ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ വാഗയിലേക്ക്

പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കള്‍ വാഗയിലേക്ക് പുറപ്പെട്ടു. അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയുമാണ് മകന്‍ തിരിച്ചെത്തുന്നത് കാണാന്‍ പുറപ്പെട്ടിരിക്കുന്നത്. രാത്രി പത്ത് മണിക്കുള്ള വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കും തുടര്‍ന്ന് വാഗാ അതിര്‍ത്തിര്‍ത്തിയിലേക്കും അവര്‍ പോകും. നാളെ അഭിനന്ദന്‍ ഇന്ത്യയിലേക്ക് എത്തുന്നത് വാക അതിര്‍ത്തിയിലൂടെയാണ്. അതിര്‍ത്തിയില്‍ സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന് സ്വീകരണം നല്‍കുമെന്നാണ് വിവരം.

ഇന്ന് വൈകിട്ടോട് കൂടി അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംയുക്ത പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടി. നിരുപാധികമായാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ മോചിപ്പിക്കുക. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാക്കിസ്ഥാന്റെ നടപടിയെന്നാണ് വിവരം.

ഇന്നലെയാണ് അഭിനന്ദനെ പാക് സൈന്യം പിടികൂടിയത്. പാകിസ്താന്റെ പ്രകോപനം നേരിടുന്നതിനിടയില്‍ അഭിനന്ദന്‍ പറത്തിയ വിമാനം പാകിസ്താന്‍ വെടിവെച്ചിടുകയായിരുന്നു. പാരച്യൂട്ട് വഴി പാകിസ്താനില്‍ ലാന്‍ഡ് ചെയ്ത അഭിനന്ദനെ പാക് സൈന്യം പിടികൂടുകയായിരുന്നു. പിന്നാലെ അഭിനന്ദനെ പിടികൂടിയ വീഡിയോ പാകിസ്താന്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.