Breaking News
Home / Lifestyle / കുഞ്ഞിനെ കാണാൻ അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ..? അച്ഛനെപ്പോലെയാണെങ്കിൽ ഇതൊന്നു അറിഞ്ഞു വെക്കൂ..!

കുഞ്ഞിനെ കാണാൻ അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ..? അച്ഛനെപ്പോലെയാണെങ്കിൽ ഇതൊന്നു അറിഞ്ഞു വെക്കൂ..!

കുഞ്ഞ് ജനിച്ച ഉടൻ തന്നെ പല കുടുംബങ്ങളിലെയും ചർച്ചാ വിഷയമാണ് കുഞ്ഞിനെ കാണാന്‍ ആരെപോലെയാണെന്ന് . എന്നാൽ പുതിയ പഠനങ്ങള്‍ പ്രകാരം കുഞ്ഞ് അച്ഛനെ പോലെയാണെങ്കില്‍ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ് .

അമേരിക്കയിലെ ബിങ്ഹംടണ്‍ സര്‍വ്വകലാശാല, സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനനത്തിലൂടെ പറയുന്നത് ജനിച്ച ഉടന്‍ കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ ആദ്യ ഒരുവര്‍ഷത്തിനു ശേഷം കുഞ്ഞിന് കൂടുതല്‍ ആരോഗ്യമുണ്ടാകുമെന്നാണ് .

ഗവേഷകസംഘം ഈ പഠനം നടത്തുന്നതിനായ് 715 കുടുംബങ്ങളെ നിരീക്ഷിച്ചു . മാത്രമല്ല കുഞ്ഞിന് അച്ഛനുമായുള്ള മുഖ സാമിഭ്യം അച്ഛന്‍മാര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനു കാരണമാവാറുണ്ട് . ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു .

ഗവേഷകസംഘത്തിലെ ഡോക്ടര്‍ പോളചെക് ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത് എക്കണോമിക്‌സ് എന്ന പഠനത്തിലൂടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ അച്ഛന്‍മാര്‍ക്കുള്ള പങ്ക് ഏറെ പ്രാധാന്യമുള്ളതുതന്നെയാണ് എന്ന് കണ്ടെത്തി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *