ഏറ്റവും ഇഷ്ടമുള്ള നടനാരാ? കല്ലുവിന്‍റെയും മാത്തുവിന്റെയും ചോദ്യത്തിന് ”ടൊവീനോ എന്നായിരുന്നു ഒട്ടും സംശയിക്കാതെ ഗൗരി എന്ന കൊച്ചുമിടുക്കി പറഞ്ഞ ഉത്തരം. മഴവിൽ മനോരമയിലെ ഉടൻ പണം റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തിയതായിരുന്നു ഈ കൊച്ചുമിടുക്കി. നിഷ്കളങ്കതയും കുട്ടിത്തവും സമം ചേർത്ത ഉത്തരങ്ങളും ഗൗരിക്കുട്ടിയുടെ ‘ജീവാംശമായ്’ പാട്ടും പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു.
ഇപ്പോൾ ഗൗരിക്ക് മറുപടിയുമായി ടൊവീനോ തന്നെ രംഗത്തെത്തിയിരിക്കുന്നു. മഴവിൽ മനോരമയിലൂടെ തന്നെയായിരുന്നു പ്രതികരണം. ഉടൻ പണം ടീസർ കണ്ടുവെന്നും എന്നെ അത്രക്കിഷ്ടമാണോ എന്നും ടൊവീനോ ചോദിക്കുന്നു.