റിക്ഷ വലിച്ച് ഈ മനുഷ്യൻനിർമിച്ചത് 9 സ്കൂളുകൾ
1979 ല്‍ തന്റെ കൈവശമുണ്ടായിരുന്ന ഭുമിയുടെ ഒരുഭാഗം വിറ്റാണ് അലി സ്കള് നിര്‍മ്മിക്കാനാവശ്യമായ പണം കണ്ടെത്തുന്നത്.. ചെറിയ ചെറിയ തുകകളുമായി നാട്ടുകാരും സഹായിച്ചു. അതൊരു ലോവര്‍ പ്രൈമറി സ്കൂളായിരുന്നു. കഴിഞ്ഞ നാല്പത് വര്‍ഷമായി അദ്ദേഹം ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. മൂന്ന് എല്‍ പി സ്കൂള്‍, അഞ്ച് യു പി സ്കൂള്‍, ഒരു ഹൈസ്ക്കൂള് എന്നിങ്ങനെ തന്റെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഭദ്രമാക്കുകയാണ് അഹമ്മദ് അലി.
36 ഏക്കറോളം സ്ഥമുണ്ടായതില് 32 ഏക്കറും ഇതിനായി ദാനം ചെയ്തു കഴിഞ്ഞു. സ്കളുകള്‍ക്ക് അലിയുടെ പേരാണ് ഇട്ടിരിക്കുന്നത്.
എന്റെ പ്രദേശത്ത് 10 സ്കൂളുകളെങ്കിലും വേണമെന്നാണ് എന്റെ സ്വപ്നം. ഇനി ഒരു കോളജ് ആണ് ലക്ഷ്യം. ഇവിടുത്തെ പാവപ്പെട്ട വീട്ടിലെ പത്താംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് കോളജ് വിദ്യാഭ്യാസം ലഭിക്കണം. – അലി പറയുന്നു
ദാരിദ്ര്യം കാരണമാണ് എനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത്. അത് എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍ ഒരര്‍ത്ഥത്തിലും പഠനം നിറുത്താന്‍ ഇനി പാടില്ല. ഈ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് കാണുന്നത് തന്നെ സന്തോഷമാണ്.- അലി കൂട്ടിച്ചേര്‍ത്തു.