സംസ്ഥാന സര്‍ക്കാര്‍ സിനിമാ പുരസ്‌കാരങ്ങളിലെ മികച്ച സ്വഭാവ നടനുള്ള ബഹുമതി നേടിയിരിക്കുകയാണ് ജോജു ജോര്‍്ജ്ജ്. അവാര്‍ഡ് മാത്രമല്ല സിനിമയില്‍ ഭാഗ്യം കൊണ്ടുവന്നതും ജോസഫ് എന്ന ചിത്രമാണെന്ന് ജോജു പ്രതികരിച്ചു. കൈയ്യിലുള്ള പണമെല്ലാം ചെലവഴിച്ച് ജോസഫ് എന്ന ചിത്രം നിര്‍മ്മിച്ചപ്പോള്‍ ഒന്നും തിരിഞ്ഞു ചിന്തിച്ചില്ലെന്നും എന്നാല്‍ ചിത്രം പരാജയമായിരുന്നെങ്കില്‍ തനിക്ക് എല്ലാം നഷ്ടമാകുമായിരുന്നുവെന്നും ജോജു കൂട്ടിച്ചേര്‍ത്തു.
ജോസഫ് അഭിനയിക്കുന്ന കാലമായിരുന്നു അത്. സിനിമയുടെ നിര്‍മാണം പാതി വഴിയില്‍ നിലച്ചുപോകുമായിരുന്നു. ആരും ഏറ്റെടുക്കാനില്ലാതായതോടെ ഞാന്‍ ഏറ്റെടുത്തു. എല്ലാം പണയംവച്ചാണ് അതു റിലീസ് ചെയ്തത്. ആ സിനിമ വിജയിച്ചില്ലായിരുന്നുവെങ്കില്‍ എല്ലാം നഷ്ടപ്പെടുമായിരുന്നു’ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തില്‍ ജോജു പറഞ്ഞു.
ജോസഫ് എന്ന പേര് ജോജുവിന്റെ ഭാഗ്യം കൂടിയാണ്. പള്ളിയില്‍ ഇട്ട പേര് ജോസഫ് എന്നായിരുന്നു. ഇന്നും ഒപ്പിടുന്നതു മലയാളത്തില്‍ ജോസഫ് എന്നെഴുതിയാണ്. രേഖകളിലെല്ലാം പിന്നീടു ജോജു ജോര്‍ജായി.വര്‍ഷങ്ങള്‍ക്കു ശേഷം ജോസഫ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രം തന്നെ ജോജുവിനു ഭാഗ്യവുമായെത്തി.