പാക്കിസ്ഥാനിലെ ജയ്‌ഷെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയുള്ള വ്യോമാക്രമണത്തെ അഭിനന്ദിച്ച് പുല്‍വാമയില്‍ ജീവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ ഭീകരരെ വധിച്ച് ഭീകരവാദം പൂര്‍ണമായി ഇല്ലാതാക്കണമെന്ന് വീരമൃത്യു വരിച്ച അജിത് കുമാറിന്റെ അമ്മ പറയുന്നു.
ഇനിയും പാക്കിസ്ഥാനെതിരെ ആക്രമണം നടത്തണം. അതില്‍ ആയിരക്കണക്കിന് പൗരന്മാര്‍ മരിക്കുമ്പോള്‍ പാക് സര്‍ക്കാര്‍ അതിന്റെ ഉത്തരാവാദിത്വം ഏറ്റെടുക്കും,? എന്നാലെ തനിക്ക് സമാധാനം ഉണ്ടാകൂ എന്ന് അജിത് കുമാറിന്റെ ഭാര്യ മീന പറഞ്ഞു. തങ്ങളുടെ സഹോദരങ്ങളുടെ ചോരയ്ക്കുള്ള പകരം വീട്ടല്‍ സൈന്യം നടത്തുമെന്ന് തനിക്കുറപ്പുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ ആക്രമണം കൊണ്ട് നിര്‍ത്തരുത് ഫെബ്രുവരി 14ന് എന്റെ സൗഭാഗ്യമാണ് തകര്‍ന്നടിഞ്ഞത്. ഈ ഗതി മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ജവാന്‍ ശ്യാം ബാബുവിന്റെ ഭാര്യ റൂബി വ്യക്തമാക്കി. ജവാന്‍ പ്രദീപ് സിംഗിന്റെ സഹോദരന്‍ കുല്‍ദീപ് വ്യോമാക്രമണം നടത്തിയവരെ അഭിനന്ദിച്ച് രംഗത്ത് വന്നു. പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തേക്കാള്‍ നല്ല വര്‍ത്ത കേള്‍ക്കാനില്ലെന്ന് മരണപ്പെട്ട ജവാന്‍ രമേശ് യാദവിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.