പാകിസ്താനിലെ ജയ്ഷെ മുഹമ്മദ് താവളത്തിന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. ജയ്ഷെ മുഹമ്മദ് സംഘടനായുടെ തലവൻ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു. 1999ൽ കാണ്ടഹാറിലേക്ക് വിമാനം റാഞ്ചിയ ഭീകരനാണ് യൂസഫ്. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു യൂസഫ്. മസൂദ് അസറിന്റെ രണ്ട് സഹോദരന്മാരും കൊല്ലപ്പെട്ടെന്ന് സൂചന.
1999 ഡിസംബര്‍ 24ന് നേപ്പാളിലെ കഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനമാണ് റാഞ്ചിയത്. മസൂദ് അസർ അടക്കം ഇന്ത്യയിൽ ജയിലിലായിരുന്ന ഭീകരരുടെ മോചനം ആവശ്യപ്പെട്ടായിരുന്നു വിമാനം റാഞ്ചിയത്.
യാത്രക്കാരനായ രൂപിൻ കട്യാലിനെ വിമാനത്തിനുള്ളിൽ വെച്ച് വധിച്ചു. യാത്രക്കാരെ ബന്ദികളാക്കി. കുത്തേറ്റ സത്നാം സിങ് ആശുപത്രിയിലായി. വിമാനത്തിലുണ്ടായിരുന്ന ശേഷിക്കുന്ന 189 ബന്ദികളെ മോചിപ്പിക്കുന്നതിനായി മസൂദ് അസർ അടക്കം അഞ്ചു ഭീകരരെ കൈമാറിയിരുന്നു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങാണു തീവ്രവാദികളെ പ്രത്യേക വിമാനത്തിൽ കാണ്ടഹാറിൽ എത്തിച്ച് ഒരാഴ്‌ച നീണ്ട ബന്ദി നാടകം അവസാനിപ്പിച്ചത്.
ഇന്ന് പുലർച്ചയാണ് പുൽവാമയില്‍ പോയ സിആർപിഎഫ് ജവാന്മാരുടെ ജീവന് ഇന്ത്യ കണക്കുചോദിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ 12 മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ പങ്കെടുത്ത മിന്നലാക്രമണം. 1000 കിലോ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു. 21 മിനിറ്റ് നീണ്ടു നിന്നു. ബാലാകോട്ടും മുസഫറാബാദിലും ചകോതിയിലുമുള്ള ഭീകരക്യാംപുകള്‍ നാമാവശേഷമാക്കി. ബാലാക്കോട്ടാണ് ആദ്യ ആക്രമണം നടത്തിയത്. പുലര്‍ച്ചെ 3.45 മുതല്‍ 3.53വരെ. രണ്ടാമത് മുസഫറാബാദില്‍ 3.48 മുതല്‍ 3.55വരെ. മൂന്നാമത് ചകോതിയില്‍ 3.58 മുതല്‍ 4.04വരെ. മുന്നൂറോളം ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിരിച്ചടി ഇങ്ങനെ:
പുല്‍വാമ ഭീകരാക്രമണത്തിന് വന്‍തിരിച്ചടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ഭീകര പരിശീലനകേന്ദ്രങ്ങളില്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തുതരിപ്പണമാക്കി. മിറാഷ് പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്നുറോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വ്യോമസേന അതിര്‍ത്തികടന്നുവെന്ന് ആദ്യം സ്ഥിരീകരിച്ചത് പാക്കിസ്ഥാന്‍ തന്നെയാണ്.
പുല്‍വാമയില്‍ പൊലിഞ്ഞ സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് ഇന്ത്യ കണക്കുചോദിച്ചു. അതും സാധാരണക്കാരനായ ഒരു പാക്കിസ്ഥാനിയുടെ പോലും രക്തം ചിന്താതെ. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ 12 മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ പങ്കെടുത്ത മിന്നലാക്രമണം. 1000 കിലോ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു. 21 മിനിറ്റ് നീണ്ടു നിന്നു. ബാലാകോട്ടും മുസഫറാബാദിലും ചകോതിയിലുമുള്ള ഭീകരക്യാംപുകള്‍ നാമാവശേഷമാക്കി. ബാലാക്കോട്ടാണ് ആദ്യ ആക്രമണം നടത്തിയത്. പുലര്‍ച്ചെ 3.45 മുതല്‍ 3.53വരെ. രണ്ടാമത് മുസഫറാബാദില്‍ 3.48 മുതല്‍ 3.55വരെ. മൂന്നാമത് ചകോതിയില്‍ 3.58 മുതല്‍ 4.04വരെ.
കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച ആക്രമണ പദ്ധതി. ഇസ്രായേലി സാങ്കേതിക വിദ്യയുടെ പിന്‍ബലം. പാക്കിസ്ഥാന്‍റെ എഫ് 16 വിമാനങ്ങള്‍ തിരിച്ചടിക്ക് തുനിഞ്ഞെങ്കിലും മിറാഷ് വിമാനവ്യൂഹത്തെക്കണ്ട് പിന്തിരിഞ്ഞു. മിന്നാലാക്രമണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലുപം പോറലേല്‍ക്കാതെ 100 ശതമാനം വിജയം വരിച്ച് മടങ്ങിയെത്തി. ജെയ്ഷെ തലവന്‍ മസൂദ് അസഹറിന്‍റെ അടുത്ത ബന്ധു ഉസ്താദ് ഖോറിയെന്ന യൂസഫ് അസഹറിന്‍റെ നേതൃത്വത്തിലുള്ള വന്‍ഭീകരപരിശീലനകേന്ദ്രമാണ് ബാലാക്കോട്ടില്‍ തകര്‍ത്തത്.
ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ കടന്നുവെന്ന് പാക് സൈനിക വക്താവ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. രാവിലെ 9.46ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി ചേര്‍ന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്.