പാകിസ്ഥാനെതിരെ ഇന്ത്യൻ വ്യോമസേന നടത്തിയ അക്രമണത്തിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.എന്നാൽ അതിനെതിരെ പ്രതികരിച്ച് മലയാളികൾ പോസ്റ്റിന് താഴെ കമെന്റുകൾ ഇടുന്നു.ഓരോ മലയാളിയും തങ്ങളുടെ പ്രതിഷേധം ഈ രീതിയിലാണ് പറയുന്നത്.പാക് അധീന കാശ്മീരിലേക് കടന്ന് ഇതിന് മുൻപും ഭീകര ക്യാമ്പുകൾ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും ഇത് ഇന്ത്യ മുഴുവൻ കാത്തിരുന്ന വാർത്തയാണ്.
നേരത്തെ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. അതിർക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെന്ന് വ്യോമസേന അറിയിച്ചു. സർക്കാർ ഈ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വ്യോമസേനാ അധികൃധരെ ഉദ്ധരിച്ച് എ എൻ ഐ ന്യൂസ് ഏജൻസി ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.ഇന്ന് പൂലർച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്.മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഉറിയിൽ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാൽക്കോട്ട് മേഖലയിൽ ഇന്ന് ഇന്ത്യ നടത്തിയ ആക്രമണം.3000 കിലോ ബോംബുകൾ ഇവിടങ്ങളിൽ വർഷിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.