Breaking News
Home / Lifestyle / പട്ടാളക്കാരന്റെ മാസ് വരവില്‍ ആനന്ദകണ്ണീര്‍ പൊഴിച്ച് സോഷ്യല്‍ ലോകം

പട്ടാളക്കാരന്റെ മാസ് വരവില്‍ ആനന്ദകണ്ണീര്‍ പൊഴിച്ച് സോഷ്യല്‍ ലോകം

ഭാര്യയുടെ പ്രസവ സമയത്ത് കൂടെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത ഭര്‍ത്താക്കന്മാര്‍ വിരളമാണ്. ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന തന്റെ കുഞ്ഞിനെ ആദ്യം ഏറ്റുവാങ്ങണം എന്നായിരിക്കും എല്ലാ അച്ഛന്മാരുടേയും സ്വപ്‌നം.. എന്നാല്‍ ഈ ആഗ്രഹങ്ങളെല്ലാം മനസ്സില്‍ അടക്കി കഴിയാന്‍ വിധിക്കപ്പെട്ട ചിലരുണ്ട്. പട്ടാളക്കാരും പ്രവാസികളും.. പ്രസവ സമയത്ത് തന്റെ പ്രിയതമയ്ക്ക് ആശ്വാസം പകരാന്‍ അവര്‍ക്ക് കഴിയില്ല പകരം പ്രാര്‍ത്ഥിക്കും..

എല്ലാ ഭാര്യമാരും ആ സമയത്ത് ഭര്‍ത്താവിന്റെ സാമീപ്യം കൊതിക്കും. ഇവിടെ ഇതാ തന്റെ വിഷമം ഉള്ളില്‍ ഒതുക്കി കഴിയുകയാണ് സിഡ്‌നി കൂപ്പര്‍ എന്ന അമേരിക്കന്‍ യുവതി.. യുവതിയുടെ ഭര്‍ത്താവ് പട്ടാളക്കാരനാണ്. ഭാര്യയുടെ ഗര്‍ഭകാലത്ത് അയാള്‍ സൈന്യത്തോടൊപ്പം കുവൈത്തിലായിരുന്നു. സിഡ്‌നിക്കു നേരത്തെ പ്രസവവേദന വരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മാസം തികയാതെ രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കു സിഡ്‌നി ജന്മം നല്‍കി. പക്ഷേ കുഞ്ഞുങ്ങളെ ഏറ്റു വാങ്ങാന്‍ അച്ഛന് എത്താനായില്ല. മാസം തികയാതെ പിറന്നതുകൊണ്ട് 12 ദിവസം മക്കളെ ശിശു പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനു വിധേയമാക്കി.

എന്നാല്‍ വീട്ടുകാര്‍ എത്ര കൂടെ ഉണ്ടെങ്കിലും ഭര്‍ത്താവിന്റെ ആശ്വാസ വാക്കിനോളം വരില്ല ഒന്നും. അവള്‍ക്ക് കരയാനെ കഴിഞ്ഞുള്ളൂ. എന്നാല്‍ ഈ വിഷമത്തില്‍ ഇരിക്കുമ്പോഴായിരുന്നു സിഡ്‌നിയെ തേടി ഒരു സര്‍പ്രൈസ് എത്തുന്നത്. ആശുപത്രി മുറിയില്‍ ഇതാ നില്‍ക്കുന്നു തന്റെ പ്രിയതമന്‍ സ്‌കൈലര്‍.

അതോടെ സിഡ്‌നിയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. മുഖം പൊത്തി അവള്‍ കരയാന്‍ തുടങ്ങി. ഭാര്യയേയും കയ്യിലുണ്ടായിരുന്ന ഒരു കുഞ്ഞിനെയും ചേര്‍ത്തു പിടിച്ച് സ്‌കൈലര്‍ അവരെ ആശ്വസിപ്പിച്ചു. ഇതിലും സന്തോഷമുള്ള നിമിഷം വേറെ ഉണ്ടോ….

About Intensive Promo

Leave a Reply

Your email address will not be published.