Breaking News
Home / Lifestyle / തരിപ്പണമായത് ജയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ മാത്രമല്ല ലഷ്‌കര്‍ ശക്തി കേന്ദ്രവും പൂര്‍ണ്ണവിജയമെന്ന് ഇന്ത്യന്‍ സൈന്യം

തരിപ്പണമായത് ജയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ മാത്രമല്ല ലഷ്‌കര്‍ ശക്തി കേന്ദ്രവും പൂര്‍ണ്ണവിജയമെന്ന് ഇന്ത്യന്‍ സൈന്യം

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തി കടന്ന് ജയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി. പാക് അധീനകശ്മീരിലെ മൂന്ന് ഭീകരതാവളങ്ങള്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു.

പുലര്‍ച്ചെ 3.30നു നടത്തിയ ആക്രമണം പൂര്‍ണ്ണവിജയമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു. ബാലാകോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്.

ജയ്‌ഷെ കണ്‍ട്രോള്‍ റൂമുകളും ഇല്ലാതാക്കി. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു. തകര്‍ന്നവയുടെ കൂട്ടത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ശക്തികേന്ദ്രവും ഉള്‍പ്പെടും.

ബാലാകോട്ടയിലേത് ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര താവളമാണ്. ഭീകരതാവളങ്ങള്‍ ആക്രമിച്ചെന്ന് കേന്ദ്രകൃഷിസഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തികടന്നെന്ന് പാകിസ്താനും സ്ഥിരീകരിച്ചു.

വ്യോമാക്രമണത്തിന്റെ ചിത്രങ്ങളും പാകിസ്താന്‍ പുറത്തുവിട്ടു. ആക്രമണം 21 മിനിറ്റ് നീണ്ടു. ആക്രമിച്ചത് മൂന്നിടങ്ങളിലെ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ താവളങ്ങളാണ്. ബാലാകോട്ടിലെ താവളങ്ങളില്‍ ബോംബിട്ടത് 3.45ന് ന്മ മുസഫറബാദില്‍ 3.48ന്, ചകോതിയില്‍ 3. 58ന് ന്മ ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, തിരിച്ചടിയുടെ സാഹചര്യത്തില്‍ വ്യോമസേന കനത്ത ജാഗ്രതയിലാണ്. പാകിസ്താന്‍ തിരിച്ചടിച്ചാല്‍ ശക്തിയോടെ ചെറുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.