Breaking News
Home / Lifestyle / ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ഇന്ത്യയുടെ തിരിച്ചടിയില്‍ 300 ഓളം ഭികരര്‍ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ഇന്ത്യയുടെ തിരിച്ചടിയില്‍ 300 ഓളം ഭികരര്‍ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ഇന്ത്യ തകര്‍ത്തു. 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ജെയ്‌ഷേ ക്യാമ്പുകളാണ് തകര്‍ത്തതെന്നാണ് പറയുന്നത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തില്‍ പങ്കെടുത്തത്.പുലര്‍ച്ചെ 3 :30 നാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.1000 കിലോ ബോംബുകള്‍ ക്യാമ്ബുകള്‍ക്ക് നേരെ വര്‍ഷിച്ചു. വ്യോമസേനാ ഉദ്ധരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത് എഎന്‍ഐ യാണ്.

അതേസമയം ഇന്ത്യ അതിര്‍ത്തി കടന്ന് ബോംബ് വര്‍ഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റര്‍ സന്ദേശം വന്നതിനു പിന്നാലെ പുല്‍ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് പാകിസ്ഥാന്‍ മാറ്റി. റാവല്പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസറിനെ ബഹാവല്പൂരിലെ കോട്ട്ഖനി മേഖലയിലേക്കാണ് മാറ്റിയത്.

അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാകിസ്ഥാന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയുടെ ആക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്ബുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളില്‍ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വര്‍ഷിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്ഥാന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

മുസാഫര്‍ബാദിനടുത്ത് ബലാകോട്ടില്‍ ഇന്ത്യ ബോംബ് വര്‍ഷിച്ചെന്നും ആസിഫ് ഗഫൂര്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ ഭീകരനെ സുരക്ഷിതമായി മാറ്റിയത്. ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം നിയന്ത്രണം ഏറ്റെടുത്തുവെന്ന അവകാശവാദം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തള്ളിയിരുന്നു.

അതേസമയം ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ രാജയപ്പെടുത്തുകയായിരുന്നുവെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്ബുകളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതെന്നാണ് വ്യക്തമാകുന്നത്. ആക്രമണത്തിന് പോയ വിമാനങ്ങള്‍ ഒരു കേടുപാടും കൂടാതെ തിരിച്ചെത്തുകയും ചെയ്തു. പുല്‍വാമയിലെ ഭീകരാക്രണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഇത്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. വരും ദിനങ്ങളിലും ഇത് തുടരും. മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

നേരത്തെ കരസേനയായിരുന്നു പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇത്. എന്നാല്‍ പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ വ്യോമസേനയെയാണ് ഇന്ത്യ നിയോഗിച്ചത്. അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ വിലയിരുത്തി.

കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ്ക്രമണം. പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ ഭീകരക്യാമ്ബ് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു. പാക് അധിനിവേശ കാശ്മീരിലെ ഭീകര കേ്ന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.