Breaking News
Home / Lifestyle / ബാല ചേട്ടനോടുളളത് ബഹുമാനം കവര്‍ന്ന ആരാധന മാത്രം നിറകണ്ണുകളോടെ പ്രതീക്ഷ

ബാല ചേട്ടനോടുളളത് ബഹുമാനം കവര്‍ന്ന ആരാധന മാത്രം നിറകണ്ണുകളോടെ പ്രതീക്ഷ

തന്നെയും നടന്‍ ബാലയെയും ചേര്‍ത്ത് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് സീരിയല്‍ നടി പ്രതീക്ഷ. പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ബാലയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതോര്‍ത്ത് ഏറെ ദു:ഖമുണ്ടെന്നും പ്രതീക്ഷ പറയുന്നു.

”ബാലച്ചേട്ടന്‍ വലിയ സെലിബ്രിറ്റിയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഇഷ്ടമുള്ളവര്‍ എനിക്കവരെ ഇഷ്ടമാണ്, ആരാധനയാണ് എന്നൊക്കെ പറയാറില്ലേ? ആ ഒരര്‍ത്ഥത്തിലാണ് ഞാനും പറഞ്ഞത്”, പ്രതീക്ഷ പറയുന്നു.

”ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എന്റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവര്‍ക്ക് നല്ല ബോധ്യമുണ്ട്. നേരിട്ടു കണ്ടപ്പോള്‍ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിള്‍ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതല്‍ വിഷമം” പ്രതീക്ഷ പറഞ്ഞു.

വിവാഹമുറപ്പിച്ചോ, ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ എന്നു പരിഭവിച്ച് ഒരുപാട് ആളുകള്‍ ഇപ്പോള്‍ തന്നെയും വീട്ടുകാരെയും വിളിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതീക്ഷ പറയുന്നു.

മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയില്‍ വെച്ച് അവതാരക റിമി ടോമിയോട് അതിഥിയായെത്തിയ പ്രതീക്ഷ ബാലയോടുള്ള ആരാധന തുറന്നുപറഞ്ഞിരുന്നു, അവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് തകര്‍പ്പന്‍ കോമഡിയിലും പങ്കെടുക്കാനെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും വച്ച് വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

വ്യാജവാര്‍ത്തകള്‍ ട്രെന്‍ഡിങായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ബാല വികാരധീനനായി ലൈവിലെത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷം താന്‍ ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്.

കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും ചേര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്.

എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്. തുറന്നുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഈ കേരള മണ്ണില്‍ നില്‍ക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാര്‍ത്തകള്‍ വച്ച് വേട്ടയാടരുതെന്നും താരം പറഞ്ഞി

About Intensive Promo

Leave a Reply

Your email address will not be published.