Breaking News
Home / Lifestyle / കേന്ദ്രം രണ്ടും കല്‍പ്പിച്ച്‌ മുന്നോട്ട് 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക അറ്റാഷെമാരെ വിളിച്ചു വരുത്തി

കേന്ദ്രം രണ്ടും കല്‍പ്പിച്ച്‌ മുന്നോട്ട് 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക അറ്റാഷെമാരെ വിളിച്ചു വരുത്തി

പാക്കിസ്ഥാനെതിരെ ഏത് നിമിഷവും ഇന്ത്യ യുദ്ധം തുടങ്ങിയേക്കാം എന്നതിന്റെ വ്യക്തമായ സൂചനകൾതുടങ്ങി. . ഇതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ മാറ്റി പാർപ്പി ക്കാനുള്ള നടപടികൾ സൈന്യം ആരംഭിച്ചു. .

രജൗറി ജില്ലയിലെ നൗഷേര ഭാഗത്ത് അതിര്‍ത്തി നിയന്ത്രണരേഖയ്ക്കു സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരെയാണ് കേന്ദ്രം ഒഴുപ്പിക്കുന്നത് . ഇത് യുദ്ധത്തിന്റെ മുന്നൊരുക്കമാനിന്നതിൽ സംശയമില്ല . കാശ്മീരിലെ അതിര്‍ത്തിയിലുള്ള മുഴുവന്‍ പേരോടും ഏതു നിമിഷവും ഒഴിഞ്ഞുപോകാന്‍ തയാറായിരിക്കാനും നിര്‍ദ്ദേശം നല്‍കി.

യാസിന്‍ മാലിക്കും ഹമീദ് ഫയസും അടക്കം 150പേർ ഇപ്പോൾ കരുതല്‍ തടവില്‍ ആണ് . ജമാ അത്തെ ഇസ്ലാമിയുടെ മിക്ക നേതാക്കളും സൈന്യത്തിന്റെ കസ്റ്റഡിയില്‍ ആയിക്കഴിഞ്ഞു. 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക അറ്റാഷെമാരെ വിളിച്ചു വരുത്തി സേനാ തലവന്മാര്‍ തിരക്കിട്ട ചർച്ച ത്തുടങ്ങാനിരിക്കെ കേന്ദ്രം രണ്ടും കല്‍പ്പിച്ച്‌ മുന്നോട് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍

അതിനിടെ പാക്കിസ്ഥാനെ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്താനും ഇന്ത്യക്ക് മറ്റു രാജ്യങ്ങളുടെ സഹകരണം ലഭ്യമാക്കാനും കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളിലുള്ള ഇന്ത്യന്‍ സൈനിക അറ്റാഷെമാരുടെ യോഗം നാളെയും മറ്റന്നാളും ഡല്‍ഹിയില്‍ ചേരും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് യോഗം വിളിച്ചത്.

കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദ്ര സിങ് ധനോവ, നാവികസേനാമേധാവി അഡ്‌മിറല്‍ സുനില്‍ ലാംബ എന്നിവരും പങ്കെടുക്കും. വിവിധ രാജ്യങ്ങളിലായി ഇന്ത്യയുടെ 44 ഡിഫന്‍സ് അറ്റാഷെമാരാണുള്ളത്. കേണല്‍, ബ്രിഗേഡിയര്‍ റാങ്കില്‍ ഉള്ളവരാണ് ഈ ഉദ്യോഗസ്ഥര്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളും യോഗത്തില്‍ വെളിപ്പെടുത്തും. ഇതെല്ലം വിരൽ ചൂണ്ടുന്നത് ഇന്ത്യ യുദ്ധത്തിനായി ഒരുങ്ങിക്കഴിഞ്ഞു എന്നതിലേക്ക് തന്നെയാണ്.

ഇതിന്റെ ഭാഗമായി ജമ്മു കാശ്മീരിനു പ്രത്യേക പരിഗണന നൽകുന്ന ഭരണഘടനയുടെ 35-ാം അനുച്ഛേദം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ തീർപ്പിനായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു.

പാക്കിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി നടത്തുന്ന അതിര്‍ത്തി ലംഘനങ്ങള്‍ക്കെതിരെ യു എന്‍ സുരക്ഷാ സമിതിയില്‍ അഫ്ഗാനിസ്ഥാന്‍ പരാതിപെട്ടത് ഇന്ത്യന്‍ നയതന്ത്ര നീക്കത്തിന്റെ ഭാഗമാണ്.പാക്കിസ്ഥാന്‍ അധിനിവേശവും താലിബാന്‍ ഭീകരവാദവും ഒരേ പോലെ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിക്കുന്നു.

കാശ്മരിലെ ജെയ്‌ഷെ ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യന്‍ വേരുകള്‍ അറുക്കുകയാണ് സൈന്യത്തിന്റെ പ്രധാന ഉദ്ദേശം . പാക്കിസ്ഥാന് അനുകൂലമായി നിലപാട് എടുക്കുന്ന സംഘടനകളും വ്യക്തികളുടെ സൈന്യത്തിന്റെ നീരീക്ഷണത്തിലാണ്. ഇതിനിടെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തതായ വാര്‍ത്ത തള്ളി പാകിസ്താന്‍ മുന്നോട്ട് വന്നു. .

പാക് പഞ്ചാബിലെ ബഹവല്‍പുരിലെ മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്ഷ് ഇ മുഹമ്മദുമായി ബന്ധമില്ലെന്നും പാകിസ്താന്‍ വാര്‍ത്താ വിതരണ മന്ത്രി ഫവദ് ചൗദരി അറിയിച്ചു. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായി കരുതപ്പെടുന്ന മതപാഠശാല പാകിസ്താനി പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തെന്നായിരുന്നു വാര്‍ത്ത.

അതിനിടെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളോട് ഇന്ത്യ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. എല്ലാ ദിവസവും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം സംസാരിക്കുന്നുണ്ട്. ഓരോ നീക്കവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്നുമുണ്ട്.

കര-വ്യാമ സേനകളുടെ സംയുക്ത ആക്രമണമാണ് പാക്കിസ്ഥാനില്‍ ഇന്ത്യ പദ്ധതിയിടുന്നത്. ഇതിന് ഇറാന്റേയും അഫ്ഗാന്റേയും പിന്തുണ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭയും പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ യുദ്ധത്തിലേക്ക് പോകാൻ ഇപ്പോൾ സർക്കാരിന് മുന്നിൽ തടസ്സങ്ങളൊന്നുമില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ അര്‍ധസൈനികരെ കാശ്മീരില്‍ നിയോഗിക്കാനുള്ള ഇന്ത്യന്‍ തീരുമാനം യുദ്ധം ആസന്നമായെന്നതിന്റെ സൂചന ഉറപ്പിക്കുന്നു. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ ഭാഗത്തു നിന്ന് തുടര്‍ച്ചയായ ആക്രമണം ഉണ്ടായതോടെ ഈ ഭാഗങ്ങളില്‍ ബങ്കറുകളും നിര്‍മ്മിക്കുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.