ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദര്ശിപ്പിക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിനു പ്രേക്ഷകർ നല്ല വരവേൽപ് ആണ് നൽകിയത്. ഒരു വിക്ക് ഉള്ള വക്കീലിന്റെ വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തിൽ എത്തിയത്. അടുത്തിടെ ചിത്രത്തിന്റെ പ്രചാരണാർദ്ധം കോമഡി ഉത്സവത്തിൽ എത്തിയ ദിലീപ് ബാലൻ വക്കീലിനെ പോലെ യഥാർഥ ജീവിതത്തിൽ വിക്ക് ഉള്ള ഒരാളുടെ വിജയകഥയെ പറ്റി പറയുകയുണ്ടായി.
ദിലീപിന്റെ വാക്കുകൾ ഇങ്ങനെ.ചിത്രത്തിൽ എന്റെ കഥാപാത്രം വിക്ക് ഉള്ളൊരാളാണ്. അങ്ങനെ ഉള്ളവരെ കളിയാക്കാൻ വേണ്ടി ഉണ്ടാക്കിയ കഥാപാത്രം ഒന്നുമല്ല. അങ്ങനെയുള്ളവർക്കും മുന്നിൽ വരാം, വിജയിക്കാം എന്നൊക്കെ പറയുന്ന ചിത്രം. യഥാർഥ ജീവിതത്തിൽ അങ്ങനെ വിക്ക് ഉണ്ടായിരുന്ന ഒരാൾ ഉയരങ്ങളിൽ എത്തിയതിനെ പറ്റി എനിക്കറിയാം.
ആളുടെ പേര് പറഞ്ഞാൽ നിങ്ങൾക്ക് അറിയാം.. നാദിർഷ.എട്ടാം ക്ലാസ്സിൽ പഠിക്കുന്നത് വരെ നല്ല വിക്ക് ഉണ്ടായിരുന്ന ഒരാളാണ് അവൻ.പക്ഷേ പാട്ട് പാടുന്ന സമയത്ത് ആള്‍ക്ക് വിക്കില്ല. ചില വാക്കുകൾ വിക്ക് വരുമ്പോൾ അവൻ കവർ ചെയ്തിരുന്നത് വിരൽ ഞൊടിച്ചാണ്. അത് എന്തിനാണെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.
ഞാൻ അവനെ കാണുമ്പോളും അവനു ചെറുതായി ഈ പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്കില്ല. പ്രാക്ടീസ് ചെയ്ത് ചെയ്ത് അവനത് മാറ്റി. ഇന്നവൻ സിനിമ സംവിധാനം ചെയ്തു നടക്കുന്നു. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും ആ ജോലി ചെയ്യുന്നത് അവനാണ്. കേരളത്തിലെ ഏറ്റവും നല്ല ഗായകരിൽ ഒരാളാണ്. പാടിയിരിക്കുന്നത് കൂടുതലും ബഹളം ഉള്ള പാട്ടുകളാണ് ”