ചൈന പാക്കിസ്ഥാന് പണികൊടുത്തതോ. അതോ സ്വയം പണി ഏറ്റുവാങ്ങുന്നതോ. പാക്കിസ്ഥാനെ ചൈന ചതിക്കുകയാണോ. പാക്കിസ്ഥാന് ചൈന നല്‍കിയതും ഡ്യൂപ്ലിക്കേറ്റ് വിമാനങ്ങളോ? അതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. യുദ്ധം അടുത്തപ്പോള്‍ പാക്കിസ്ഥാന്‍ പേടിച്ചു വിറച്ചിരിക്കുകയാണ്. കാര്‍ഗിലില്‍ പാക്കിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചത് വ്യോമസേനയുടെ കരുത്തിലായിരുന്നു.
ഇന്ത്യന്‍ വിമാനങ്ങള്‍ തുരുതുരാ ബോംബ് വര്‍ഷിച്ചപ്പോള്‍ കാര്‍ഗിലില്‍ പാക് സൈന്യം തളര്‍ന്നു. ഇത് മനസ്സിലാക്കിയാണ് ചൈനയില്‍ നിന്ന് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ വാങ്ങി കൂട്ടിയത്. പക്ഷെ കാര്യമില്ല. പൊളിഞ്ഞടുങ്ങുകയാണ്. ഈ വിമാനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ വെല്ലുവിളികളെ നേരിടാമെന്നായിരുന്നു പ്രതീക്ഷ.
പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം യുദ്ധം പാക്കിസ്ഥാനും പ്രതീക്ഷിച്ചു. ഇന്ത്യന്‍ സേനാ നീക്കം തിരിച്ചറിഞ്ഞ് വ്യോമ സേനയുടെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞത് ചൈനീസ് ചതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അത് എത്രത്തോളം ശരിയാണെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. പാക്ക് അധിനിവേശ കാശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചു.
ഇതിന് പിന്നാലെയാണ് വ്യാമ സേനയുടെ കരുത്ത് മനസ്സിലാക്കാന്‍ ശ്രമം തുടങ്ങിയത്. അപ്പോഴാണ് ചൈനയില്‍ നിന്ന് വാങ്ങിയ വിമാനങ്ങളുടെ ചതി തിരിച്ചറിയുന്നത്. യുദ്ധം മുന്നില്‍ കണ്ട് നില്‍ക്കുന്ന സമയത്ത് പാക് വ്യോമ സേനയുടെ പോര്‍ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് നിര്‍മ്മിത പോര്‍വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചത്. പുല്‍വാമയില്‍ കാണിച്ചതിന് ഇങ്ങനെ തന്നെ വേണം.
പടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ് ചൈനയില്‍ നിന്നു വാങ്ങിയ പോര്‍വിമാനം തകര്‍ന്നു വീണത്. പാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ പോര്‍ വിമാനങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നു വാങ്ങിയ 13 എഫ്7പിജി പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. ഈ വിമാനങ്ങളുമായി യുദ്ധത്തിന് പോയാല്‍ പണി കിട്ടുമെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞു.
ഈ സാഹചര്യത്തിലാണ് പേരിന് വേണ്ടിയെങ്കിലും ചെറിയ നടപടികള്‍ പാക്കിസ്ഥാന്‍ തുടങ്ങിയത്. ജെയ്ഷ് മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തതും ഇതിന്റെ ഭാഗമാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പോര്‍വിമാനങ്ങള്‍ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നല്‍ക്കാന്‍ ചൈനയും തയാറാകുന്നില്ല. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക സഹായം നിര്‍ത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയില്‍ നിന്നാണ്.
2010 ല്‍ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാന്‍ അമേരിക്കയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍ 2017 ല്‍ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാക്കിസ്ഥാന്‍ വ്യോമസേനയുടെ എഫ്7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതും പതിവ് വാര്‍ത്തയാണ്. ഇതെല്ലാം യുദ്ധത്തിന് ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന വസ്തുതകളാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീഴുന്നത്.
ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോള്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ വ്യോമസേനയുടെ കരുത്ത് കുറവ് പാക്കിസ്ഥാന്‍ സേനയുടെ ആശങ്ക കൂട്ടുന്നുണ്ട്. അതിനിടെ ബലൂചിസ്ഥാനിലെ സൈനിക നേതൃത്വം സമീപത്തെ ജിലാനി ആശുപത്രി അധികൃതരോട്, അടിയന്തര സാഹചര്യത്തില്‍ പട്ടാളക്കാരെ ചികില്‍സിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാക്ക് അധിനിവേശ കാശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിട്ടുമുണ്ട്. സര്‍ജിക്കല്‍ സ്ട്രെയ്ക്കാകില്ല യുദ്ധം തന്നെയാകും പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കുന്ന മറുപടിയെന്നാണ് പാക്കിസ്ഥാന്‍ വിലയിരുത്തുന്നതും. അമേരിക്കയും റഷ്യയും ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരക്കുന്നതും പാക്കിസ്ഥാനെ വെട്ടിലാക്കുന്നുണ്ട്.
ഇറാനും അഫ്ഗാനും പാക്കിസ്ഥാന് എതിരാണ്. അതുകൊണ്ട് തന്നെ എല്ലാ അതിര്‍ത്തികളിലൂടേയും ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുകയാണ്. ഇതിനിടെയാണ് വ്യോമ സേനയിലെ പ്രശ്‌നങ്ങള്‍ വലിയ തലവേദനയായി ഇമ്രാന്‍ സര്‍ക്കാരിന് മാറുന്നത്.