പാമ്പും കീരിയും തമ്മിലുള്ള പോരാട്ടം നാം കണ്ടിട്ടുണ്ട്. അവസാനം പാമ്പിനെ കീരി കടിച്ചു കുടഞ്ഞ് കൊന്നിരിക്കും. പക്ഷേ ഇപ്പോള്‍ സോഷ്യല്‍മീഡയ കൈയ്യടക്കുന്നത് പാമ്പും മുതലയും തമ്മിലുള്ള പോരാട്ടമാണ്.
ഫ്‌ലോറിഡയിലെ എവര്‍ഗ്ലെയ്ഡ്‌സ് നാഷണല്‍ പാര്‍ക്കിലാണ് മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം നടന്നത്. ഏറെ നേരത്തെ പേരാട്ടത്തിനൊടുവില്‍ രണ്ടു പേര്‍ക്കും തോല്‍വി സമ്മതിക്കേണ്ടി വന്നു. എന്നാലും പെരുമ്പാമ്പിന് മുന്നില്‍ ഒത്തിരി നേരം പിടിച്ചു നിന്ന മുതലയാണ് വിജയിയായത്.
റിച്ച് ക്രുഗെര്‍ ആണ് പെരുമ്പാമ്പിന്റെയും മുതലയുടെയും പേരാട്ടത്തിന്റെ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 10 അടിയോളം നീളം പെരുമ്പാമ്പിനുണ്ടെന്ന് ക്രുഗെര്‍ പറയുന്നു.