സൗദിയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഉത്തരവിട്ടു.പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്കിടെ അദ്ദേഹത്തിൻ്റെ അഭ്യർത്ഥന മാനിച്ചാണു കിരീടാവകാശി ഈ ഉത്തരവിറക്കിയത്.
ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട 2 ലക്ഷമാക്കി ഉയർത്താനും പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം സൗദി നേതൃത്വം തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ ദിവസം പാകിസ്ഥാൻ സന്ദർശന വേളയിൽ സൗദി ജയിലിലെ 2000 ത്തിൽ പരം പാകിസ്ഥാനികളെ വിട്ടയക്കാൻ കിരീടാവകാശി നിർദ്ദേശിച്ചത് ഇന്ത്യൻ പ്രവാസികൾക്കും പ്രതീക്ഷ നൽകിയിരുന്നു
സൗദി നിയമങ്ങളെ സംബന്ധിച്ച അറിവില്ലായമകൾ മൂലവും മറ്റു സാഹചര്യങ്ങൾ മൂലവും സൗദിയിലെ വിവിധ ജയിലുകളിൽ കഴിയേണ്ടി വന്ന നിരവധിഇന്ത്യക്കാരിൽ 850 പേർക്കും അവരുടെ കുടുംബത്തിനും കിരീടാവകാശിയുടെ ഈ സമ്മാനം വലിയ ആഹ്ളാദം നൽകുന്ന വാർത്തയാണു.