വിശന്ന് വലഞ്ഞ് വീണുപോയ വൃദ്ധയെ പിടിച്ചേഴുന്നേല്പ്പിച്ച് സ്വന്തം കൈ കൊണ്ട് ഭക്ഷണം വായില്‍ വെച്ച് നല്കുന്ന പോലീസുകാരന്റെ ചിത്രം വൈറലാകുന്നു. ഹൈദരാബാദ് ട്രാഫിക് പോലീസിലെ ബി ഗോപാലാണ് ഇവിടെ താരം. ഹൈദരാബാദ് കുക്കട്ട്പള്ളിയിലെ ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള തെരുവിലായിരുന്നു മക്കള്‍ ഉപേക്ഷിച്ച ബുച്ചമ്മ എന്ന വൃദ്ധ കഴിഞ്ഞിരുന്നത്.
ഗോപാല്‍ ട്രാഫിക് നിയന്ത്രിക്കുന്ന റോഡിന്റെ ഒരു വശത്താണ് ബുച്ചമ്മ കിടന്നിരുന്നത്. ബുച്ചമ്മ വിശന്ന് വലഞ്ഞ് കിടക്കുകയാണെന്ന് മനസ്സിലാക്കിയ ഇദ്ദേഹം പ്രഭാതഭക്ഷണവുമായി ചെന്ന് ഇവരെ വിളിച്ചുണര്‍ത്തി ഭക്ഷണം നല്‍കുകയായിരുന്നു…ഒരമ്മ അല്ലെങ്കില്‍ അച്ഛന് കുഞ്ഞിന് നല്കുന്നതുപോലെ… Sponsored One of the most addictive driving game ever made! ഇതിനിടയില്‍ ചിത്രം ആരോ പകര്‍ത്തുകയും വൈറലാവുകയുമായിരുന്നു. ഇദ്ദേഹത്തെ തേടി നിലക്കാത്ത അഭിനന്ദനപ്രവാഹമാണെത്തുന്നത്. ആഭ്യന്തമന്ത്രി നയനി നരസിംഹ റെഢിയും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തെ അനുമോദിച്ചു.
ബുച്ചമ്മയെ പതിവായി താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ ഇവരുമായി പരിചയത്തിലായെന്നും ഗോപാല്‍ പറഞ്ഞു. ഒമ്പത് മക്കളുള്ള ഇവരെ എല്ലാവരും ഉപേക്ഷിച്ചെന്നും ആരെങ്കിലും തിരിച്ചുവന്ന് ഇവരെ വിളിച്ചുകൊണ്ടുപോകുമെന്ന് താന്‍ കരുതിയിരുന്നതായും ഇദ്ദേഹം പറഞ്ഞു. പിന്നീട് ഒരു വിരല്‍ പോലും അനക്കാനാവാത്ത രീതിയില്‍ ഇവര്‍ തളര്‍ന്നുവെന്ന് മനസ്സിലായപ്പോഴാണ് താന്‍ ഭക്ഷണവുമായി ചെന്നതെന്ന് ഇദ്ദേഹം പറഞ്ഞു.
പോലീസുകാര്‍ കരുണയും സ്നേഹവുമില്ലാത്തവരാണെന്നാണ് എല്ലാവരുടെയും ചിന്തയെന്നും എന്നാലത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.