Breaking News
Home / Lifestyle / കല്യാണ്‍ ജൂവലറിയുടെ അവകാശവാദം വ്യാജം; ഒരു മലയാളിക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ദുബായ് പൊലീസ്

കല്യാണ്‍ ജൂവലറിയുടെ അവകാശവാദം വ്യാജം; ഒരു മലയാളിക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ദുബായ് പൊലീസ്

കല്യാണ്‍ ജൂവലറിക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ ദുബായ് പോലീസ് കേസെടുത്തെന്ന അവകാശവാദം വ്യാജം. കല്യാണിന്റെ പരാതിയില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തില്ലെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. നേരത്തെ കല്യാണ്‍ ജൂവലറി വിറ്റഴിച്ച സ്വര്‍ണാഭരണം വ്യാജമാണെന്നു പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ സൈബര്‍ നിയമമനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കിയെന്ന് കഴിഞ്ഞ ദിവസംജൂവലറി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും, അന്വേഷണത്തില്‍ ഒരാള്‍ കുറ്റം സമ്മതിച്ചെന്നുമാണ് കല്യാണ്‍ നടത്തിയ അവകാശവാദം. എന്നാല്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നാണ് ദുബായ് പോലീസ് വ്യക്തമാക്കുന്നത്.

എന്നാല്‍ കല്യാണ്‍ ജുവലറി പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് സ്ഥരീകരിച്ചു. വ്യാജപോസ്റ്റില്‍ യു.എ.ഇയിലെ കല്യാണ്‍ ജുവലറി ഷോറൂമുകള്‍ സീല്‍ ചെയ്തെന്നും ഉടമയെ അറസ്റ്റ് ചെയ്തെന്നും പ്രചരിപ്പിച്ച സംഭവത്തിലാണ് പരാതി ലഭിച്ചിരിക്കുന്നതെന്ന് ദുബായ് പോലീസ് അധികൃതര്‍ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *