അതിർത്തിയിലെ സങ്കടവാർത്തകളും കാഴ്ചകളുമാണ് കഴിഞ്ഞ കുറച്ചു ദിവസമായി കാണുന്നത്. എന്നാൽ മനസു നിറയ്ക്കുന്ന ചില കാഴ്ചകളുമുണ്ട് അതിർത്തിയിൽ. അവിടുത്തെ ഒരു പാട്ടുകാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയാണിപ്പോൾ. വിശ്രമ വേളയിൽ നമ്മുടെ സൈനികർ പാടുന്ന വിഡിയോയാണ് വൈറലാകുന്നത്. പാടുന്നതാകട്ടെ മലയാളികൾ നെഞ്ചേറ്റിയ ‘ജീവാംശമായ്’ എന്ന ഗാനവും.
രണ്ടു സൈനികരാണ് വിഡിയോയിൽ. ‘ജീവാംശമായ്’ എന്ന ഗാനത്തിന്റെ അനുപല്ലവിയായ ‘പൂവാടി തേടി’ എന്ന വരികളിലാണ് ആലാപനം തുടങ്ങുന്നത്. രണ്ടുപേരും ആസ്വദിച്ചു പാടുകയാണ്. എന്നാൽ ഇവർ ഏതുപ്രദേശത്തു നിന്നാണെന്നോ, ആരാണ് ഇവരെന്നോ അറിയില്ല. വിഡിയോയിൽ നദിയൊഴുകുന്ന ശബ്ദം കേൾക്കാം. അതിർത്തിയിൽ എവിടെയോ ആകാമിവർ.