Breaking News
Home / Lifestyle / സ്കൂൾ സമയത്തെ ടിപ്പറുകളുടെ മരണ പാച്ചിൽ സഹികെട്ടപ്പോൾ ഇ മിടുക്കി കുട്ടികൾ ഇറങ്ങി കയ്യടിച്ചു സോഷ്യൽ മീഡിയ

സ്കൂൾ സമയത്തെ ടിപ്പറുകളുടെ മരണ പാച്ചിൽ സഹികെട്ടപ്പോൾ ഇ മിടുക്കി കുട്ടികൾ ഇറങ്ങി കയ്യടിച്ചു സോഷ്യൽ മീഡിയ

ടിപ്പർ ലോറികളും അതിന്റെ അമിത വേഗതയിൽ ഉള്ള സഞ്ചാരവും കാരണം പല അപകടങ്ങൾ ആണ് നിരത്തുകളിൽ സംഭവിക്കുന്നത്.എത്ര അപകടങ്ങൾ നടന്നാലും ടിപ്പറുകളുടെ മരണ പാച്ചിൽ അവസാനിക്കുന്നില്ല എന്നതു തന്നെ ആണ് സത്യം.സ്കൂൾ സമയത്തു എങ്കിലും ഇ മരണ പാച്ചിൽ ഒഴിവാക്കണം എന്ന നിയമം പല സ്ഥലങ്ങളിലും പാലിക്കപ്പെടാറില്ല.കഴിഞ്ഞ ദിവസം സഹികെട്ടു സ്കൂൾ പെൺകുട്ടികൾ തന്നെ ഇ ടിപ്പറുകൾ തടഞ്ഞ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ.

പാലിശ്ശേരി ഗവ.ഹൈസ്കൂളിലെ മിടുക്കി കുട്ടികൾ ആണ് കാരമറ്റം റൂട്ടിൽ സ്കൂൾ സമയത്ത് ഓടിയ ടിപ്പറുകൾ തടഞ്ഞത്.കുട്ടികളുടെ ഇ ധൈര്യത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.ഓനു അച്ചായൻ ആണ് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെടിപ്പറുകളുടെ മരണപ്പാച്ചിലിനെ മുട്ടുകുത്തിച്ച അങ്കമാലിയുടെ കുരുന്ന് പെൺകരുത്തിന് അഭിവാദ്യങ്ങൾ .

പോലീസ്, മോട്ടോർ വാഹന വകുപ്പ്, മറ്റ് ഭരണസംവിധാനങ്ങൾ എന്നിവയെ നോക്കുകുത്തിയാക്കി സ്കൂൾ സമയത്ത് അപായകരമായ രീതിയിൽ ഓടിയ ടിപ്പർ ലോറികളെ മെരുക്കാൻ പാലിശ്ശേരി ഗവ.ഹൈസ്കൂളിലെ മിടുക്കി കുട്ടികൾ തീരുമാനമെടുത്തപ്പോൾ….. കാരമറ്റം റൂട്ടിൽ സ്കൂൾ സമയത്ത് ഓടിയ ടിപ്പറുകൾ വിദ്യാർത്ഥിനികൾ തടയുന്ന കാഴ്ച.


About Intensive Promo

Leave a Reply

Your email address will not be published.