Breaking News
Home / Lifestyle / തേനീച്ചകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വയനാടന്‍ പെണ്‍കൊടി

തേനീച്ചകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വയനാടന്‍ പെണ്‍കൊടി

ജോദ എന്ന മലയാളി പെണ്‍കുട്ടിയെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരു അത്ഭുതം തോന്നും കാരണം രണ്ട് വയസ്സ് തോട്ടവള്‍ തെനീച്ചകള്‍ക്കൊപ്പമാണ്. അവളെ തേനീച്ചകള്‍ ആക്രമിക്കാറില്ല. അതിന്റെ രഹസ്യം അവള്‍ക്കുപോലും അറിയില്ല. അന്ന് തോട്ടവള്‍ തേനീച്ചകള്‍ക്ക് വേണ്ടി ജീവിതം മാറ്റിയ കഥയാണിവിടെ പറയുന്നത്.

ജോദയെ കണ്ടാല്‍ ഇടയ്ക്ക് അവരില്‍ സന്തോഷം മിന്നിമറയുന്നതു കാണാം. എങ്ങനെ മാസിയെ ആ മരത്തിന്‍ കീഴില്‍ നിന്ന് രക്ഷിക്കാം എന്നാണ് ഇപ്പോഴത്തെ ജോദയുടെ ചിന്ത. തേനീച്ചകളോടുള്ള അടുപ്പമാണ് ജോദയെ ആദിവാസികളിലേക്കെത്തിക്കുന്നത്. അവരില്‍ അവളുടെ ഇപ്പോഴത്തെ ലക്ഷ്യം മാസിയാണ്. ഒരു മരത്തിന്റെ കീഴിലാണത്രെ അവരുടെ താമസം.

ആദിവാസി കുട്ടിയോടുള്ള അധ്യാപകരുടെ അവഗണന, ഭ്രാന്തെന്ന മുദ്രകുത്തല്‍, അടുത്തിടപഴകുന്ന സഹപാഠികളോട് അരുതെന്ന താക്കീത്, മുറിയില്‍ പൂട്ടിയിടല്‍ ഇതിനെയെല്ലാം ധീരമായെ ജോദ നേരിട്ടിട്ടുള്ളൂ. രണ്ടാം ക്ലാസിലും പിന്നെ എട്ടാം ക്ലാസിലും മാത്രമാണ് സ്‌കൂളില്‍ ചേര്‍ന്നുകൊണ്ട് വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

ഒമ്ബതാം ക്ലാസ് ആരുടെയും സഹായമില്ലാതെ എഴുതിയെടുക്കാന്‍ സ്വന്തമായി പൊരുതുകയാണ്. എ പ്ലസുകള്‍ വാരികൂട്ടുന്ന അവളോട് അവളുടെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടവര്‍ അവളിലെ ആത്മവിശ്വാസം തല്ലിക്കെടുത്താനേ ശ്രമിച്ചിട്ടുള്ളൂ. പ്രകൃതിയോടുള്ള സ്‌നേഹം ക്വാറി സമരത്തിലെത്തിച്ചപ്പോഴും പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴും ഒന്നേയുള്ളൂ പറയാന്‍ ‘ജീവിക്കുന്നെങ്കില്‍ ഞാന്‍ ജീവിക്കുക തന്നെ ചെയ്യും.

മനുഷ്യത്വമുള്ളവരുടെ വലയം അതിനെയാണ് അവള്‍ സമ്ബത്തായി കരുതുന്നത്. ലക്ഷ്യമെന്തെന്ന ചോദ്യത്തിന് ബീ റിസേര്‍ച്ചര്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി പിന്നെ ഇപ്പോ ഒരു ലക്ഷ്യം കൂടിയുണ്ടെന്നും അത് ഐഎഎസ് ആണെന്നും മറുപടി. സ്വന്തം ജന്മദിനത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന ജോദ എന്നും കാടിനെ സ്‌നേഹിച്ചിട്ടേയുള്ളൂ

About Intensive Promo

Leave a Reply

Your email address will not be published.