നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കി മകള്‍ പാര്‍വതി. ജഗതിക്ക് നിലവില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നത് വ്യാജ അക്കൗണ്ട് ആണെന്നും പാര്‍വതി വ്യക്തമാക്കി. ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും പാര്‍വതി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുരിപ്പില്‍ പറയുന്നു.
എല്ലാവര്‍ക്കും നമസ്‌കാരം.
പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്.
പപ്പക്ക് നിലവില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ …
Thank you…
ആരാധകരെ ആവേശത്തിലാക്കിയാണ് മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. താരത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തും ആശംസകളര്‍പ്പിച്ചും നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു.
ഇതിന് പിന്നാലെയാണ് ജഗതിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജും തിരിച്ചുവരവിനെ കുറിച്ചുള്ള ട്രോളുകളും വൈറലായത്. നിരവധി പേര്‍ അത് താരത്തിന്റെ തന്നെ ഔഗ്യോഗിക പേജാണെന്ന് കരുതി പേജില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.