കഴിഞ്ഞ ദിവസം നാമെല്ലാം കണ്ടതാണ് ഒരു ബുള്ളെറ്റ് ആംബുലൻസ് നു സൈഡ് കൊടുക്കാതെ മാർഗ്ഗതടസ്സം സൃഷ്ടിച്ചു പോകുന്നത് . സോഷ്യൽ മീഡിയ വൈറൽ ആയ വീഡിയോ നിരവധി ആളുകൾ ഷെയർ ചെയ്തു ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി മാപ്പും പറയിച്ചു .വണ്ടി മറ്റൊരാൾ ആണ് ഉപയോഗിച്ചത് എന്ന് ഉടമസ്ഥൻ പറയുന്നു .
സ്വന്തം വണ്ടി മറ്റുള്ളവർക്ക് ഓരോ ആവശ്യത്തിനായി ഉപയോഗിക്കാൻ കൊടുക്കുമ്പോൾ ഇങ്ങനെയുള്ളവർക്ക് കൊടുക്കാതെ സൂക്ഷിക്കുക.ഓരോ ജീവനും വിലപ്പെട്ടത് തന്നെയാണ്.പാട്ട് കേട്ട് ആസ്വദിച്ച് പോയപ്പോൾ തൊട്ട് പിറകിൽ ഒരു ജീവൻ രക്ഷിക്കാൻ വാഹനമോടിക്കുന്ന പ്രിയ സഹോദരങ്ങളായ ആംബുലൻസ്സ് ഡ്രൈവറുമാരെ മറക്കാതിരിക്കുക.