മസൂദിനെ തളയ്ക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി ഇന്ത്യ. പുല്‍വാമ ഭീകരാക്രമണത്തിനുപിന്നിലെ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ ഓര്‍മ പങ്കിട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ വിഷയം വീണ്ടും ചൂടുപിടിക്കുന്നു.
1994ല്‍ അസ്ഹറിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത സമയം മുതല്‍ 99ല്‍ വിട്ടയച്ച കാലം വരെ പലതവണ ചോദ്യം ചെയ്തിട്ടുള്ള സിക്കിം പോലീസ് മുന്‍ മേധാവി അവിനാശ് മോഹനനെയ് വാര്‍ത്താ ഏജന്‍സിയോടാണ് ഓര്‍മകള്‍ പങ്കുവെച്ചതിനെത്തുടര്‍ന്നാണ് പലകോണുകളില്‍ നിന്നുളള പ്രതികരണങ്ങള്‍.
പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന അസ്ഹറിനെ, കശ്മീരിലെ അനന്ത്‌നാഗില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനിക ഉദ്യോഗസ്ഥന്റെ ഒറ്റ അടിയില്‍ അയാള്‍ കാര്യങ്ങളെല്ലാം മണിമണി പോലെ പറഞ്ഞ. പാകിസ്താനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനവും റിക്രൂട്ട്‌മെന്റ് രീതികളും വിവരിച്ചു.
അഫ്ഗാന്‍ ഭീകരരെ കശ്മീരിലേക്ക് എത്തിച്ചതിനെക്കുറിച്ചും ഹര്‍കത് ഉല്‍ അന്‍സാര്‍ എന്ന ഭീകരസംഘടന രൂപവത്കരിച്ചതിനെക്കുറിച്ചും വിശദീകരിച്ചു. ജമ്മുകശ്മീരിലെ കോട്ട് ബല്‍വാല്‍ ജയിലിലായിരുന്നു ചോദ്യംചെയ്യലുകള്‍. മര്‍ദനമുറകളൊന്നും വേണ്ടിവന്നില്ല. അംഗചലനങ്ങളോടെ ഉത്തരങ്ങള്‍ നല്‍കിയിരുന്ന അസ്ഹര്‍, ഓരോ കാര്യങ്ങളും വിശദീകരിച്ച് പറഞ്ഞിരുന്നു.
അതേസമയം, നിങ്ങള്‍ എന്നെ വിലകുറച്ചുകാണരുതെന്നും ഞാന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്ന് ഐ.എസ്.ഐ. ഉറപ്പുവരുത്തുന്നുണ്ടെന്നുമുള്ള മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പിന്നീട് 1997ല്‍ അതേ ജയിലില്‍വെച്ച് അസ്ഹറിനെ കണ്ടു. 1999ല്‍ ഭീകരര്‍ റാഞ്ചിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രികരെ മോചിപ്പിക്കുന്നതിന് പകരമായി അവരുടെ ആവശ്യപ്രകാരമാണ് അസ്ഹറിനെ വിട്ടയച്ചത്. പിന്നീട് പാകിസ്താനില്‍ വെച്ചാണ് അയാള്‍ ജെയ്‌ഷെ മുഹമ്മദ് രൂപവത്കരിച്ചത്. ഏതായാലും സമയം അടുത്തു കഴിഞ്ഞു.