വർഷാവർഷം നടത്തി വാരാറുള്ള ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മ ആയ സിനിമ പാരഡിസോ ക്ലബ്ബിന്റെ ഫിലിം അവാർഡുകൾ ഇക്കുറിയും ഗംഭീരമായി നടന്നു. എറണാകുളം ഐ എം എ ഹാളിൽ വച്ചായിരുന്നു ചടങ്ങു നടന്നത് വെബ്സൈറ്റ് പോളിലൂടെ അതായത് ജനങ്ങളുടെ വോട്ടിങ്ങിലൂടെ ആണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഇക്കുറി മികച്ച നടനുള്ള അവാർഡ് നേടിയത് ജോജു ജോർജ് ആണ്, ജോസഫിലെ മികച്ച പ്രകടനത്തിനാണ് അവാർഡ്.
അവാർഡ് നേടിയ ശേഷം ജോജു വികാര നിർഭരമായ ഒരു പ്രസംഗവും നടത്തി. ജോജു ജോർജ് എന്ന മനുഷ്യൻ എത്രമാത്രം സിംപിൾ ആണെന്ന് കുറിക്കുന്ന ഒരു സംഭവം ഗ്രുപ്പിലെ ഒരു അംഗം ഫേസ്ബുക് കുറിപ്പിലൂടെ പങ്കു വചു. സി പി സി അവാർഡിനു എത്തിയ ജോജു ജോർജ് ഒരു പുതിയ മുണ്ടാണ് ഉടുത്തിരുന്നത്. അതിന്റെ പ്രൈസ് ടാഗ് പോലും മാറ്റാതെ ആണ് അദ്ദേഹം വേദിയിൽ കയറിയത്. ഇത് ശ്രദ്ധിച്ച ഒരു ഗ്രൂപ് അംഗം പിന്നീട് ഇത് പോസ്റ്റ് ചെയ്യുകയായിരുന്നു. Simplest hero എന്നാണ് പോസ്റ്റിനൊടുവിൽ ജോജുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
“പുതിയ മുണ്ടൊക്കെ മേടിച്ചിട്ട് price sticker മാറ്റുന്ന കാര്യം പോലും ശ്രദ്ധിക്കാതെ ഉടുത്തോണ്ട് ഒരു അവാർഡ് മേടിക്കാൻ വരുന്ന ഹീറോ ഇങ്ങള് മാത്രേ ഉണ്ടാവു ജോജു ചേട്ടോ. The simplest hero..” ഇങ്ങനെയായിരുന്നു മേല്പറഞ്ഞ പോസ്റ്റ്. അവാർഡിന് എത്തിയ ജോജുവിന്റെ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. “ഞാന്‍ 25 വര്‍ഷമായി സിനിമയ്ക്ക് പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്.
എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ പണ്ട് ഒത്ത് പ്രവർത്തിക്കാൻ കൊതിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് കിട്ടിയ പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. സിനിമാ സ്വപ്‌നം കണ്ടു നടക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും” ജോജുവിന്റെ വാക്കുകൾ ഇങ്ങനെ.