സോഷ്യല്‍ മീഡിയല്‍ കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി കരിങ്കോഴി കച്ചവടം പൊടിപൊടിക്കുകയാണ്. ഫോട്ടോ കമന്റ് ഓപ്ഷന്‍ കൊടുത്ത ഒട്ടുമിക്ക വാര്‍ത്താ, സെലിബ്രിറ്റി, വൈറല്‍ പോസ്റ്റകള്‍ക്ക് താഴെയായി ‘കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ള ബന്ധപ്പെടുക’ എന്ന പോസ്റ്റര്‍ നമ്പര്‍ സഹിതം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് കരിങ്കോഴി ഫെയ്‌സ്ബുക്കിലെ പുതിയ ട്രെന്‍ഡായി മാറിയത്.
പരസ്യത്തിന്റെ പോസ്റ്റിറില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ അന്വേഷിച്ച് വിളിച്ചപ്പോള്‍ കരിങ്കോഴി വേണോ എന്നും സ്ഥലം മണ്ണാര്‍ക്കാട് ആണെന്നും പറഞ്ഞു. ട്രോളുകളൊക്കെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് അവര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് നമ്പറിനുടമ പറഞ്ഞത്. എന്തായാലും കരിങ്കോഴി ഹിറ്റ് ആയതോടെ വേറെയും ‘ചില’ വില്‍പ്പന വിരുതന്‍മാര്‍ ഇപ്പണിയും കൊണ്ട് രംഗത്ത് വന്നു. എന്നാലും കരിങ്കോഴിയാണ് ഇപ്പോഴും താരം
കരിടിയുടെ കൊങ്ങപൊട്ടിച്ചുണ്ടാക്കിയ നെയ് താടിവളരാന്‍ ഉത്തമമാണെന്നും നല്ല ചൂടുള്ള ആട്ടിന്‍കാട്ടം വില്‍പ്പനയ്‌ക്കെന്നും സോഷ്യല്‍ മീഡിയ ചറപറ ട്രോളുകളുണ്ടാക്കി കരിങ്കോഴി കച്ചവടക്കാരെ ട്രോളിക്കൊണ്ടിരിക്കുന്നു.
എന്തായാലും പരസ്യം ഹിറ്റായ സ്ഥിതിക്ക് കരിങ്കോഴികള്‍ തീര്‍ന്നുവെന്നും ചിലര്‍ പോസ്റ്ററുകളിടുന്നു. കരിങ്കോഴി ജഗപൊഗയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച!