സിനിമയിൽ ഇന്ന് താരത്തിളക്കത്തിന്റെ മാറ്റു കൂടി നിൽക്കുന്ന പലർക്കും കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ഒരു ഭൂതകാലം ഉണ്ടായിരിക്കും. അത്തരത്തിൽ വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നു ഇന്ന് ജൂനിയർ ആര്ടിസ്റ്റിൽ നിന്ന് നായകൻ വരെ ആയി നിൽക്കുന്ന ഒരാളാണ് ജോജു ജോർജ്.
സിനിമയിൽ എത്തി ചെറിയ ചെറിയ സഹനടൻ വേഷങ്ങൾ ചെയ്തു തുടങ്ങിയ സമയത് അദ്ദേഹത്തിനെ പലരും താരതമ്യപെടുത്തിയത് ബിജു മേനോനും ആയി ആണ്. പാവങ്ങളുടെ ബിജു മേനോൻ എന്ന് വരെ ജോജുവിനെ വിളിച്ചിരുന്നു. എന്നാൽ ബിജു മേനോൻ ആണ് തനിക്ക് ചെയ്തു തന്ന സഹായങ്ങൾ ഏറെയാണ് എന്നും അത് തന്നെ പിടിച്ചു നിൽകാൻ സഹായിച്ചിട്ടുണ്ടെന്നും ജോജു പറയുന്നു. ജോജുവിന്റെ വാക്കുകൾ…
“ഷിജു എന്ന ചങ്ങാതി വഴിയാണ് ഞാൻ ബിജുവിനെ പരിചയപ്പെടുന്നത്. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അടുത്ത ചങ്ങാതിമാരായി. ഈശ്വരനാണ് തന്നെ അവിടെ എത്തിച്ചതെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. നാലുകൊല്ലത്തോളം ബിജു മേനോന്റെ തണലിലാണ് ഞാൻ ജീവിച്ചത്. ബിജു മേനോന്റെ ചങ്ങാതിയെന്ന മേല്‍വിലാസമാണ് നാട്ടിലുമുണ്ടായിരുന്നത്.
അക്കാലത്തൊക്കെ ഒരു ജോഡി പാന്റും ഷര്‍ട്ടുമാണ് എന്റെ ഏക സമ്പാദ്യം. രാത്രി വീട്ടില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ തുണി നനച്ചിടും. അത് ഉണങ്ങുന്നതിനനുസരിച്ചാണ് പിറ്റേദിവസത്തെ എന്റെ പരിപാട് ചാര്‍ട്ട് ചെയ്യുന്നത്. ഇതൊക്കെ ബിജു മനസ്സിലാക്കിയിട്ടാവാം, പിന്നീടൊക്കെ എപ്പോള്‍ ബിജുവിനൊരും ഡ്രസ്സ് എടുത്താലും എനിക്കും ഒരു ജോഡി എടുക്കും. അങ്ങനെ എത്രയോ തവണ എനിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങിത്തന്നിട്ടുണ്ട് ബിജു.
അപ്പോഴൊക്കെ ആരും കാണാതെ ഞാന്‍ കണ്ണു തുടച്ചിട്ടുണ്ട്. ഒരിക്കലും തീരാത്ത കടപ്പാടാണ് എനിക്ക് ബിജു മേനോനോട്. എന്റെ സഹോദരിയുടെ വിവാഹം മുന്നില്‍ നിന്ന് നടത്തിയതും ബിജുവാണ്. ഒരിക്കലും വീട്ടാന്‍ പറ്റാത്ത കടം. ഇപ്പോള്‍ എനിക്ക് നടന്‍ എന്നൊരു മേല്‍വിലാസമുണ്ട്. എന്നാൽ അതിനു പിന്നിൽ ഒരുപാട് പേരുടെ സഹായങ്ങളുണ്ട്…”