കമലദളം എന്ന ചിത്രത്തിനു വേണ്ടി സിബി മലയിൽ കലാമണ്ഡലത്തിലെ നർത്തകിമാരെ തിരഞ്ഞെടുത്തവരിൽ ശ്രീജയയും ഉണ്ടായിരുന്നു. അതിനു ശേഷം കലാമണ്ഡലത്തിനൽ പഠനം തുടരുന്നതിനിടയിൽ പൊന്തൻമാടയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചു. പിന്നീട് സ്റ്റാലിൻ ശിവദാസ്, ലേലം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കന്മദം , സമ്മർ ഇൻ ബേത്ലഹേം തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപത്രങ്ങളെ അവതരിപ്പിച്ചു. നൃത്ത വേദികളിൽ സജീവമായിരുന്ന ശ്രീജയ, കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിചിട്ടുണ്ട്.
കല്യാണത്തിനു ശേഷം സിനിമ ലോകത്തു നിന്നും പിന്മാറിയ അവർ നൃത്തലോകത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നൃത്താധ്യാപികയായി മാറിയ അവർ ബാംഗ്ലൂരിൽ ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നു. നൃത്താധ്യാപനത്തിനൊപ്പം നൃത്തവേദികളിലും അവരുടെ സാന്നിധ്യമുണ്ട്. അവതാരം എന്ന ചിത്രത്തിലെ ഒരു വേഷത്തിലൂടെ സിനിമയിലേക്കും തിരിച്ചെത്തി. ശ്രീജയയ്ക്ക് ഇത്രയും വലിയ മകളുണ്ടോ? അമ്മയും മകളും ‘വനിത’യ്ക്കായി ചുവടുവച്ചപ്പോൾ….